തിരുവനന്തപുരം > എട്ടു വയസുള്ള കുട്ടിയെയും അച്ഛനെയും മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ജോലികളിൽനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന എസ്സി–-എസ്ടി കമീഷൻ ഉത്തരവ്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ആറ്റിങ്ങലിലായിരുന്നു സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പിങ്ക് പൊലീസിൽ ജോലിക്കുണ്ടായിരുന്ന രജിത എട്ടുവയസ്സുള്ള കുട്ടിയെയും അച്ഛനെയും പരസ്യവിചാരണ നടത്തിയത്. തുടർന്ന് രജിതയെ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു.