കൊച്ചി: കോവിഡാനന്തര ചികിത്സയിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കോവിഡ് നെഗറ്റീവായ ശേഷം ഒരുമാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് കോടതി ചോദിച്ചു. കോവിഡ് ചികിത്സ സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവേയായിരുന്നുകോടതിയുടെ ചോദ്യം.
കോവിഡാനന്തര ബുദ്ധിമുട്ടുകൾ ഏറിവരികയാണ്. കോവിഡ് നെഗറ്റീവായ ശേഷമുള്ള മരണങ്ങൾ കോവിഡ് മരണങ്ങളായി തന്നെ കണക്കാക്കുന്ന സാഹചര്യത്തിൽ ചികിത്സകൂടി എന്തുകൊണ്ട് സൗജന്യമാക്കികൂടാ എന്നും കോടതി ആരാഞ്ഞു. അതേസമയംമൂന്ന് ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരോടാണ് ചെറിയ തുക ഈടാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
27000 രൂപ ശമ്പളമുള്ള ഒരാൾക്ക്ഒരുമാസത്തെ ചികിത്സാതുക തന്നെ ഇത്രത്തോളം വരുമെന്നും ഭക്ഷണം ഉൾപ്പെടെയുള്ള മറ്റു ചെലവുകൾ രോഗികൾ എങ്ങനെ കണ്ടെത്തുമെന്നും ഇതിന് മറുപടിയായി കോടതി ചോദിച്ചു. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരൻമാരല്ലെന്നും കോടതി സർക്കാരിനെ ഓർമപ്പെടുത്തി.ഹർജി ഒക്ടോബർ 27ന് വീണ്ടും കോടതി പരിഗണിക്കും.
content highlights: post covid treatment, high court ask questions to state government