തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ പണം കണ്ടെടുത്തു. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്റോയാണ് 140000 രൂപ ഹാജരാക്കിയത്. പ്രതി ദീപ്തി ഇയാൾക്ക് കടമായി നൽകിയതായിരുന്നു തുക.
പ്രതി ദീപ്തിക്ക് സ്ഥലം വിറ്റ വകയിൽ ലഭിച്ച പണം തനിക്ക് കടമായി നൽകിയതാണ് എന്നാണ് ഷിന്റോ പോലീസിനോട് പറഞ്ഞത്.
കേസിൽ ഇനിയും പണം കണ്ടെടുക്കാനുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം പോലീസ് നടത്തിവരികയാണ്. കേസിലെ 22 പ്രതികളെ വീണ്ടും ചോദ്യം ചെയ്ത് വരുന്നതിനിടെയാണ് പണം തിരികെ ഏൽപ്പിക്കുന്നതിനായി കൂടുതൽ പേർ രംഗത്തെത്തിയത്.
ഏകദേശം ഒന്നരക്കോടി രൂപ മാത്രമാണ് ഇതുവരെ വീണ്ടെടുക്കാൻ സാധിച്ചിട്ടുള്ളു. മൂന്നരക്കോടി രൂപയുടെ കവർച്ച നടന്നു എന്നും. കവർച്ച ചെയ്യപ്പെട്ട പണം ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
Content Highlights: Kodakara hawala money robbery case more money seized