കൊച്ചി> കലൂരിൽ നിർമാണത്തിനിടെ കാനയുടെ സ്ളാബ് തകർന്ന അപകടത്തിൽ അതിഥിതൊഴിലാളി മരിച്ചു. രണ്ട്പേരെ രക്ഷിച്ചു.
ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശി ധൻപാൽ നായ്കാണ് മരിച്ചത്. കുടുങ്ങികിടന്ന രണ്ടുതൊഴിലാളികളെ സ്ളാബ് മുറിച്ച് പുറത്തെടുത്തു. സാരമായി പരിക്കേറ്റ ആന്ധ്രസ്വദേശികളായ ഗാരുസ്വാമി, ശിവാജി എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലൂർ ‐ കത്തൃക്കടവ് റോഡിൽ ഉച്ചയോടെയാണ് അപകടം. കാനനിർമ്മിക്കുന്നതിനിടെ സമീപത്തുള്ള വീടലിന്റെ സ്ലാബ് തകർന്ന് വീഴുകയായിരുന്നു.