കൊച്ചി> മോണ്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് പൊലിസ് അന്വേഷണം മതിയാവുമോ എന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് ഫലപ്രദമായ അന്വേഷണം നടത്താനാവുമോ എന്നാരാഞ്ഞ കോടതി ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് പൊലിസ് മേധാവിക്ക് നിര്‍ദേശം നല്കി. കേസില്‍ ഡിജിപിയെ കോടതി കക്ഷി ചേര്‍ത്തു. തട്ടിപ്പുകള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ബന്ധമുണ്ടോ എന്നറിയില്ലെന്ന് കോടതി പരാമര്‍ശിച്ചു.
അന്വേഷണത്തിന്റെ സ്വഭാവമെന്താണ്. വിവിധ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം. ഇവരില്‍ പലരും സര്‍വീസിലുണ്ട്. പരാതിക്കാര്‍ ഒന്നിലധികം ഉദ്യോഗസ്ഥരുടെ പേര് പറയുന്നുണ്ട്. മോന്സണ് എന്തിനാണ് സംരക്ഷണം നല്‍കിയതെ ന്നും കോടതി ചോദിച്ചു. ഇക്കാര്യം കോടതിക്ക് അറിയണം. മോന്‍സണിന്റെ വീട്ടില്‍ ആനക്കൊമ്പുണ്ടെന്ന് പൊലീസിന് അറിയാമായിരുന്നു. പൊലീസ് എന്തുകൊണ്ട് ആനക്കൊമ്പ് കണ്ടില്ലെന്നത് കോടതിക്ക് മനസിലാവുന്നില്ല. പൊലിസ് ഉദ്യോഗസ്ഥര്‍ മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചപ്പോഴും ബീറ്റ് ഏര്‍പ്പെടുത്തിയപ്പോഴും എന്തുകൊണ്ട് ആനക്കൊമ്പ് കണ്ടില്ല. ആനക്കൊമ്പ് ഉണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ അന്വേഷണത്തിന് ഉത്തരവിടണമായിരുന്നു. ഇതൊക്കെ കണ്ടിട്ടും പൊലിസ്
ഉദ്യോഗസ്ഥര്‍ അനങ്ങിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മോന്‍സണിന്റെ അറിവോടെ പൊലിസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുന്‍ ഡ്രൈവര്‍ അജിത് സമര്‍പ്പിച്ച പീഡന പരാതിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് പരിഗണിച്ചത്.ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.