തിരുവനന്തപുരം > അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന് പറഞ്ഞു. നേരത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പരിഷ്കരണമെന്നും മന്ത്രി വ്യക്തമാക്കി.
അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലുള്ള അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തിക, എയുഇജിഎസ് ഓവര്‍സിയര്‍ എന്നും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തിക അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് എന്നും പരിഷ്കരിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുള്ള കരാര്‍ ജീവനക്കാര്‍ക്ക് വേതന വര്‍ധനവ് അനുവദിച്ച തീയ്യതി മുതല്‍ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ ജീവനക്കാര്‍ക്കും വേതന വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി.