തിരുവനന്തപുരം> കേരള സര്വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് നിയമനങ്ങൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സര്വകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് 2017-ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കി ജസ്റ്റിസ് അമിത് റാവല് ഉത്തരവിട്ടത്.
എന്നാൽ ഈ ഉത്തരവ് നിയമപരമല്ലെന്ന സർവ്വകലാശാലയുടെ വാദം അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി.