തിരുവനന്തപുരം > മത്സ്യഫെഡ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി എഫ് നഹാസിനെയും ജനറൽ സെക്രട്ടറിയായി ഡി ലാലാജിയെയും തെരഞ്ഞെടുത്തു. ആർ ഹരിദാസാണ് ട്രഷറർ. വൈസ് പ്രസിഡന്റുമാരായി അപർണ രാധാകൃഷ്ണൻ, യു ഹരികുമാർ, ബാലകൃഷ്ണൻ നായർ, ബിനു കുര്യാക്കോസ് എന്നിവരും സെക്രട്ടറിമാരായി എച്ച് ഷരീഫ്, മംഗളാനന്ദൻ, ടി വി അനിൽകുമാർ, മുഹമ്മദ് അസ്ലം, എസ് ജെ ഷൈജു എന്നിവരും ഉൾപ്പെടെ 37 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, ഇന്ധന വില വർധനവ് പിൻവലിക്കുക, മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണയ്ക്കും ഡീസലിനും സബ്സിഡി അനുവദിക്കുക, വർഷങ്ങളായി ജോലിനോക്കുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ടുവച്ചു.
കാട്ടാക്കട ശശി നഗറിൽ പി പി ചിത്തരഞ്ജൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എഫ് നഹാസ് അധ്യക്ഷനായി. മുൻപ്രസിഡന്റ് വി സുരേഷ്, മുൻ ജനറൽ സെക്രട്ടറി എസ് ജ്യോതികുമാർ എന്നിവരെ ആദരിച്ചു.