‘നേതാവിന് തെറ്റ് പറ്റിയിട്ടും സ്വന്തം പാർട്ടിയിൽ നിന്നും ആരും തിരുത്തി കൊടുത്തില്ലേ?’ എന്നാണ് ഫേസ്ബുക്ക് ഉപയോക്താവായ യദു ഫിലിപ്പിന്റെ ചോദ്യം. ബിജെപി നേതാക്കൾക്കു പോലും തെറ്റുപറ്റിയില്ല, എന്നിട്ടും കോൺഗ്രസ് നേതാവായ മുല്ലപ്പള്ളിക്ക് പിശക് പറ്റിയതെങ്ങനെയെന്നും ചോദ്യമുണ്ട്.
Also Read:
“ആദരാഞ്ജലിയോ? ശരിക്ക് നിങ്ങളുടെ പേജ് കൈകാര്യം ചെയ്യുന്നത് ആരാണ്.” എന്നാണ് നിമേഷ് ബാബു എന്നയാളുടെ കമന്റ്. “സാർ തനിച്ചായപ്പോൾ എന്തൊക്കെയാണ് എഴുതി കൂട്ടുന്നത്?” ഗിരീഷ് എന്നയാൾ കമന്റ് ചെയ്തു. ഒരാൾ മരിച്ചതുകൊണ്ട് ജന്മദിനത്തിൽ ആദരാഞ്ജലി പറയാമോ എന്നാണ് മറ്റൊരാളുടെ ചോദ്യം.
Also Read:
അതേസമയം ഗാന്ധിയുടെ ജന്മദിനത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ രാജ്ഘട്ടിലെ ഗാന്ധി സമാധി സ്ഥലത്ത് പുഷ്പാർച്ചന നടത്തി. കൂടാതെ സർവ്വമത പ്രാർത്ഥനയും നടന്നു.
ഗുജറാത്തിലെ പോർബന്തറിൽ 1869 ലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. ബ്രിട്ടനിൽ നിന്നും നിയമത്തിൽ ഉപരിപഠനം നടത്തിയ ശേഷം ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി ജോലി ചെയ്തു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായതിനാലാണ് അദ്ദേഹത്തെ രാഷ്ട്ര പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്. 1948 ജനുവരി 30 നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്.