കൊച്ചി > ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനും മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനും എതിരെ പരാതി നൽകി അഡ്വ. മനീഷ രാധാകൃഷ്ണന്. മോന്സന് മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെയിലെ അധിക്ഷേപത്തിലാണ് മനീഷയുടെ പരാതി. 24 ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകൻ സഹിൻ ആന്റണിയുടെ ഭാര്യയാണ് മനീഷ.
24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ സഹിന് ആന്റണിയും മോന്‍സനും ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ സഹിന് ആന്റണിയ്ക്കും കുടുംബത്തിനുമെതിരെ അധിക്ഷേപകരമായ പരാമര്‍ശമാണ് അവതാരകനായ വിനു വി ജോണും പാനലിസ്റ്റായ റോയ് മാത്യുവും നടത്തിയത്.
ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സഹിന് ആന്റണിയുടെ ഭാര്യ മനീഷ പറയുന്നു. അഭിഭാഷകയെന്ന നിലയില്‍ പരാതിയുമായി ഏതറ്റം വരെയും പോകുമെന്നും, ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും മനീഷ പറഞ്ഞു.