പേര് വെളിപ്പെടുത്താത്ത ഈ കക്ഷിയ്ക്ക് സുഹൃത്തിന്റെ വിവാഹ വേദിയിൽ ഫോട്ടോയെടുക്കുകയായിരുന്നു ജോലി. യഥാർത്ഥത്തിൽ ഒരു വിവാഹ ഫോട്ടോഗ്രാഫർ അല്ല കക്ഷി. നായ്ക്കളുടെയും മറ്റും ഫോട്ടോയെടുക്കുന്നത് ഹോബിയാക്കിയതാണ് യുവാവ്. പണം ലഭിക്കാൻ വേണ്ടി വരൻ തന്റെ സുഹൃത്തായ ഈ യുവാവിനോട് വിവാഹഫോട്ടോയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹ ഫോട്ടോഗ്രാഫി തനിക്ക് പരിചയമില്ല എന്ന് യുവാവ് പറഞ്ഞപ്പോൾ അത്രയും പെർഫെക്ഷനുള്ള ഫോട്ടോ വേണ്ട എന്നൈ വരൻ. ഒടുവിൽ 250 ഡോളറിന് ഫോട്ടോയെടുക്കാം എന്ന് യുവാവ് സമ്മതിച്ചു.
വിവാഹ ദിവസം 11 മണിയോടെ യുവാവ് ഫോട്ടോകൾ എടുക്കാൻ ആരംഭിച്ചു. വൈകുന്നേരം 7:30 വരെ ഫോയെടുക്കണം എന്നായിരുന്നു ഡീൽ. അതെ സമയം 5 മണിയായതോടെ ഫോട്ടോയെടുക്കാൻ വന്ന യുവാവിന് വിശന്നു. വിശന്നു തളർന്ന യുവാവ് ഒടുവിൽ വരന്റെ അടുത്തെത്തി തനിക്ക് അല്പം ഭക്ഷണം വേണം എന്നും 5 മിനിറ്റ് വിശ്രമിക്കണം എന്നും പറഞ്ഞു. എന്നാൽ മറുപടിയായി “നീ എനിക്ക് ഒന്നുകിൽ ഫോട്ടോഗ്രാഫറാകണം, അല്ലെങ്കിൽ ശമ്പളമില്ലാതെ പോകണം” എന്നായിരുന്നു വരന്റെ മറുപടി.
യുവാവ് ശാന്തമായി ഇത് അന്തിമ തീരുമാനം ആണോ എന്ന് വരനോട് ചോദിച്ചു. അതെ എന്ന് മറുപടി. ഉടനെ താൻ എടുത്ത ഫോട്ടകളെല്ലാം യുവാവ് ക്യാമെറയിൽ നിന്നും ഡിലീറ്റ് ചെയ്യാൻ ആരംഭിച്ചു. തനിക്ക് 250 ഡോളർ പ്രതിഫലം അല്ലായിരുന്നു ആ സമയത്ത് വലുത് എന്നും അപ്പോൾ ഒരു ഗ്ലാസ് തണുത്ത വെള്ളത്തിനും 5 മിനിറ്റ് ഇരിക്കാനും 250 ഡോളർ വേണമെങ്കിൽ ചിലവാക്കാനും തയ്യാറായ ദുഷ്കരമായ സാഹചര്യം ആയിരുന്നു എന്നും യുവാവ് വെളിപ്പെടുത്തി.
നേരം വണ്ണം ഭക്ഷണം പോലും നൽകാതെ യുവാവിനെകൊണ്ട് കുറഞ്ഞ പൈസയ്ക്ക് കല്യാണ ഫോട്ടോഗ്രാഫി ചെയ്യാൻ തീരുമാനിച്ച വരനെ വിമർശിച്ചും യുവാവിന് പിന്തുണയുമായി നിരവധിപേർ കമന്റുകൾ റെഡ്‌ഡിറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.