തിരുവനന്തപുരം: ഗാന്ധിജിയുടെ 152 ജന്മ വാർഷികത്തോടനുബന്ധിച്ച് 152 അടി വലിപ്പത്തിൽ 23000 ചതുരശ്ര അടിയിൽ ഗാന്ധിജിയുടെ രൂപം ഒരുങ്ങുന്നു.കലാകാരനായ ഡാവിഞ്ചി സുരേഷാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽറെക്കോഡ് ലക്ഷ്യമിട്ടുള്ള ഈ സൃഷ്ടി നടത്തുന്നത്.
വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (വൈബ്കോസ്) ആക്സോ എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ലിമാക്സ് അഡ്വടൈസേഴ്സും ആയി സഹകരിച്ചാണ് ഗാന്ധിജിയുടെ ചിത്രം ഒരുക്കുന്നത്. 100 വിവിധ മാധ്യമങ്ങളുപയോഗിച്ച് ചിത്രം വരയ്ക്കുക എന്ന ലക്ഷ്യമിട്ടിട്ടുള്ള ഡാവിഞ്ചി സുരേഷിന്റെ എൺപതാം ചിത്രരചനയാണിത്.
ബലൂണുകൾ ഉപയോഗിച്ചുള്ള ചിത്രരചന ഗാന്ധിജയന്തിയായ നാളെ പൊതുജനങ്ങൾക്ക് കാണുവാനുള്ള സൗകര്യവുമൊരുക്കുന്നുണ്ട്.