ആലപ്പുഴ: വ്യാജ പുരാവസ്തുക്കേസിൽഅറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പോലീസും മോൺസൻ മാവുങ്ങലിന്റെസുരക്ഷയ്ക്കായി ഒരുക്കിയബൗൺസർമാരും തമ്മിൽ സംഘർഷമുണ്ടായതായി ദൃക്സാക്ഷി. വീട്ടിനുള്ളിൽ ഇരുകൂട്ടരും തമ്മിൽ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. എന്നാൽ പോലീസ് ഫോൺബലമായിവാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തെന്നും ദൃക്സാക്ഷിയായ അലികുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഭക്ഷണം കഴിച്ച് രാത്രി പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് മോൺസന്റെ വീട്ടിൽനിന്ന് വലിയ ബഹളംകേട്ടത്. ഓടിച്ചെന്ന് നോക്കിയപ്പോൾ മോൺസന്റെ ഗൺമാൻമാരും പോലീസും തമ്മിലുള്ള അടിപിടിയാണ് കണ്ടത്. മഫ്തിയിലും യൂണിഫോമിലും പോലീസുകാരുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് മനസിലാകാത്തതിനാൽ മൊബൈൽ ഫോണെടുത്ത് ദൃശ്യങ്ങൾ പകർത്തി. ഇതുകണ്ട് രണ്ട് പോലീസുകാർ ദൃശ്യങ്ങൾ പകർത്തരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചെടുത്തുവെന്നും അലികുമാർ പറഞ്ഞു.
അൽപസമയത്തിനുശേഷം ക്രൈംബ്രാഞ്ച് സ്പെഷ്യൽ ഡിവൈഎസ്പിയാണെന്ന് പറഞ്ഞ് ഒരാൾ വന്നു തന്നോട് സംസാരിച്ചു. ഇവിടെ ചെറിയൊരു പ്രശ്നമുള്ളതിനാൽ വന്നതാണെന്നും ഫോട്ടൊയെടുത്തത് ശരിയായില്ലെന്നും പറഞ്ഞു. ഫോൺ തിരിച്ചുവേണമെന്ന് പറഞ്ഞപ്പോൾ ഫോണിലെ ദൃശ്യങ്ങളെല്ലാം ഡിലീറ്റ് ചെയ്തശേഷം ഒരു വനിതാ പോലീസുകാരിയാണ് ഫോൺ തിരിച്ചുതന്നതെന്നും അലികുമാർ പറഞ്ഞു.
മകളുടെ വിവാഹ നിശ്ചയത്തിന്റെഒരുക്കങ്ങൾ നടക്കുന്നതിനാൽ നിരവധി ആളുകൾ അന്ന് മോൺസന്റെ വീട്ടിൽ വന്നുപോയിരുന്നു. പരിപാടിക്ക് അയൽക്കാരെയൊന്നും വിളിച്ചിരുന്നില്ല. മോൺസണിന് അയൽവാസികളുമായി യാതൊരു ബന്ധവുമില്ലെന്നും അലികുമാർ പറഞ്ഞു.
Content Highlights:monsons bouncers and police clashed during the arrest says eyewitness