തിരുവനന്തപുരം> മുന്‍മന്ത്രിയും സിപിഐ നേതാവുമായ പി തിലോത്തമനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് കുറച്ചു ദിവസമായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരത്ത് ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും തിലോത്തമന് ചികിത്സയിലായിരുന്നു. കുടുംബാംഗങ്ങളും കൃഷി മന്ത്രി പി പ്രസാദും തിലോത്തമനൊപ്പമുണ്ട്.