നിലവിൽ ചേര്‍ത്തല പോലീസ് സ്റ്റേഷനിലാണ് ഈ വാഹനം സൂക്ഷിച്ചിട്ടുള്ളത്. അന്യസംസ്ഥാന രജിസ്ട്രേഷനിലുള്ള ഈ വാഹനങ്ങള്‍ സ്റ്റേഷൻ വളപ്പിൽ പൊടിപിടിച്ചു കിടക്കുകയാണ്.
Also Read:
മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ ചെറിയ വിലയ്ക്ക് വാങ്ങി വീടിനു മുന്നിൽ നിരത്തി താൻ സമ്പന്നനായ വ്യവസായിയാണെന്ന പ്രതീതിയുണ്ടാക്കുന്നത് ഇയാളുടെ രീതിയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നു ഈ തന്ത്രവും. ഇക്കൂട്ടത്തിലുള്ളതാണ് 2007ൽ മുംബൈയിൽ രജിസ്റ്റര്‍ ചെയ്ത പോര്‍ഷെ കാറും. എന്നാൽ മോൻസൻ്റെ ഉടമസ്ഥതയിൽ മൊത്തം എത്ര വാഹനങ്ങള്‍ ഉണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. മോൻസൺ വാങ്ങിയ എട്ട് ആഡംബര വാഹനങ്ങള്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ലെന്ന് കര്‍ണാടകയിലെ ഒരു വ്യാപാരിയും ആരോപിക്കുന്നുണ്ട്. മോൻസൻ്റെ കൈയ്യിലുള്ള പല വാഹനങ്ങള്‍ക്കും കൃത്യമായ രേഖയുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, പലരിൽ നിന്നായി കോടികള്‍ തട്ടിയെന്നാണ് കേസെങ്കിലും മോൻസൻ്റെ ബാങ്ക് അക്കൗണ്ട് ശൂന്യമാണെന്ന് പോലീസ് പറയുന്നു. തനിക്ക് ആകെ ഒരു അക്കൗണ്ട് മാത്രമാണുള്ളതെന്ന് മോൻസൺ പറയുന്നു. ഇതിൽ 176 രൂപ മാത്രമാണുള്ളത്. ഇയാളുടെ വാഹനത്തിൽ നോട്ടെണ്ണുന്ന യന്ത്രം കണ്ടെത്തിയിരുന്നു. വൻ തുക പണമായി സ്വീകരിച്ച് ചെലവഴിക്കുന്നതായിരുന്നു ഇയാളുടെ രീതി എന്നാണ് പോലീസ് കരുതുന്നത്. ലഭിച്ച തുക ആഡംബര ജീവിതത്തിനായി ഉപയോഗിച്ചിരിക്കുമെന്നും പോലീസ് കരുതുന്നു.
Also Read:
എന്നാൽ, അറസ്റ്റ് ചെയ്യുന്ന സമയത്ത് മോൻസൺ കടുത്ത സാമ്പത്തിക പ്രതിന്ധിയിലായിരുന്നുവെന്നാണ് പോലീസിൻ്റെ നിഗമനം. ഇയാളുടെ പക്കലുണ്ടായിരുന്ന പല ആഡംബര കാറുകളും റോഡിലിറക്കാവുന്ന അവസ്ഥയിലായിരുന്നില്ല. കലൂരിലെ മ്യൂസിയമാക്കിയ വീടിൻ്റെ വാടക എട്ടു മാസമായി മുടങ്ങിയിരുന്നു. കൂടാതെ ഇയാളുടെ ബൗൺസര്‍മാര്‍ക്കും ആറുമാസത്തിലധികമായി ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മകളുടെ വിവാഹത്തിനായി സുഹൃത്ത് ജോര്‍ജിൻ്റെ കൈയ്യിൽ നിന്ന് മൂന്ന് ലക്ഷം രൂപ മോൻസൺ കടം വാങ്ങിയിരുന്നതായും ക്രൈം ബ്രാഞ്ചിന് മൊഴി ലഭിച്ചിട്ടുണ്ട്.
മോൻസണെതിരെ പരാതി നല്‍കിയിട്ടുള്ളവര്‍ കഴിഞ്ഞ ആറു മാസത്തോളമായി മോൻസൻ്റെ നീക്കങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നു. കൂടുതൽ തട്ടിപ്പുകള്‍ നടത്തുന്നത് ഇവര്‍ ഇടപെട്ട് ഒഴിവാക്കിയതോടെ മോൻസൻ്റെ സാമ്പത്തിക നില പരുങ്ങലിലാകുകയായിരുന്നു. അതേസമയം, ഇയാള്‍ മറ്റെവിടെയെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.