തിരുവനന്തപുരം> കോവിഡ് ബാധിതരോ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ടതോ ആയ സർക്കാർ ജീവനക്കാർ ഏഴുദിവസത്തിനുശേഷം ലക്ഷണങ്ങൾ ഇല്ലെങ്കിൽ ജോലിയിൽ തിരികെ പ്രവേശിക്കണം.
സർക്കാർ ജീവനക്കാരുടെ പുതുക്കിയ ക്വാറന്റൈൻ മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്.
ഏഴുദിവസം കഴിഞ്ഞാൽ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പരിശോധനയില്ലാതെതന്നെ ജോലിക്കെത്താം.
അനുബന്ധ–- ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ ലക്ഷണങ്ങളില്ലെങ്കിലും ആർടിപിസിആർ പരിശോധന നടത്തണം. പോസിറ്റീവാണെങ്കിൽ സമ്പർക്കവിലക്ക് തുടരുകയും നെഗറ്റീവാണെങ്കിൽ ഹാജരാകുകയും വേണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.