മലപ്പുറം
മലബാറിന്റെ പോർവീര്യത്തിനുമേൽ അധികാരത്തിന്റെ ബൂട്ട് പതിഞ്ഞ ഓർമകൾക്ക് വ്യാഴാഴ്ച ഒരു നൂറ്റാണ്ട്. 1921 സെപ്തംബർ 30നാണ് കേരള പൊലീസിന്റ അർധസൈനിക വിഭാഗമായ മലബാർ സ്പെഷ്യൽ പൊലീസ് (എംഎസ്പി) നിലവിൽ വന്നത്. മലബാർ സമരം അമർച്ചചെയ്യാനാണ് ബ്രിട്ടീഷുകാർ മലബാർ സ്പെഷ്യൽ പൊലീസ് സേന രൂപീകരിച്ചത്.
കേരളത്തിലെ ആധുനിക പൊലീസിനെ വാർത്തെടുക്കുന്ന കളരിയാണ് ഇന്ന് എംഎസ്പി ബറ്റാലിയൻ. മലപ്പുറം നഗരത്തിൽ പെരിന്തൽമണ്ണ റോഡിലാണ് ആസ്ഥാനം.
വ്യാഴാഴ്ച രാവിലെ 8.30ന് 447 പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എന്നിവർ ഓൺലൈനിൽ പങ്കെടുക്കും.