കോഴിക്കോട്: കേരളത്തിലെ നിപ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച പഠനത്തിൽ നിര്‍ണായക കണ്ടെത്തൽ. കോഴിക്കോട് നിന്നു പിടികൂടിയ വവ്വാലുകളിൽ നിപ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ നിപ വൈറസ് ബാധയുടെ ഉറവിടം വവ്വാലാണെന്ന് അനുമാനിക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
പരിശോധനയ്ക്കായി ശേഖരിച്ച വവ്വാലുകളുകളുടെ ശരീരത്തിൽ നിപയ്ക്കെതിരെ പ്രവർത്തിക്കുന്ന ആൻ്റിബോഡിയാണ് വിദഗ്ധ സംഘം കണ്ടെത്തിയത്.