കൊച്ചി> കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണ സമിതി അംഗങ്ങൾ ഉൾപ്പടെ 9 പ്രതികളെ അറസ്റ്റ് ചെയ്തതായും ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ച് പരാതിയില്ലാത്ത സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് കൈമാറേണ്ടതില്ലന്നും സർക്കാർ വിശദീകരിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ ജസ്റ്റീസ് കെ.ഹരി പാൽ മാറ്റി.