പട്ടാണി കടലയും ഉരുളക്കിഴങ്ങും കൊണ്ടുള്ള മിശ്രിതം വൃത്താകൃതിയിലുള്ള പുരിയിലേക് ഇറക്കി വച്ച ശേഷം പ്രത്യേക രീതിയിൽ തയ്യാറാക്കിയ പുളിവെള്ളത്തിൽ മുക്കിയാണ് പാനി പുരി അഥവാ ഗോൽഗപ്പ എന്നുംകൂടെ പേരുള്ള ഈ വിഭവം തയ്യാറാക്കുന്നത്. നിങ്ങൾ പാനി പുരി സ്ഥിരം കഴിക്കുന്ന വ്യക്തിയാണോ? സ്ഥിരം ചേരുവകൾ അല്പം ബോറടിപ്പിക്കുന്നു എന്ന് തോന്നുന്നുണ്ടോ? എങ്കിൽ ട്രൈ ചെയ്താലോ?
ദേവ്ലിന എന്ന പേരുള്ള ട്വിറ്റെർ ഉപഭോക്താവാണ് ‘ബട്ടർ ചിക്കൻ ഗോൾഗപ്പ’ എന്ന് പേരുള്ള വിഭവത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘ന്യൂഡൽഹിയിലെ പ്രശസ്തമായ ഒരു ക്ലാസിക് ചിക്കൻ വിഭവവും ഒരു ജനപ്രിയ തെരുവ് ലഘുഭക്ഷണവും സംയോജിപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് വിഭവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫ്യൂഷൻ വിഭവങ്ങൾക്ക് സാധാരണഗതിയിൽ ആസ്വാദകരും വിമർശകരും ധാരാളമുണ്ട്. സമാന രീതിയിൽ ബട്ടർ ചിക്കൻ ഗോൾഗപ്പ ഒന്ന് കഴിച്ചു നോക്കണം എന്ന് താല്പര്യപ്പെടുന്നവരും, അതെ സമയം ഈ രണ്ട് വിഭവങ്ങളെ കൂട്ടികുഴച്ചു നശിപ്പിച്ചു എന്ന് വിമർശിക്കുന്നവരും ചിത്രത്തിന് കീഴെ പ്രതികരണം പോസ്റ്റ് ചെയ്യുന്നുണ്ട്. “ഇത്തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ സൂചിപ്പിക്കുന്നത് ലോകാവസാനത്തിന്റെ ആരംഭമാണ്” എന്നാണ് ഒരു ട്വിറ്റെർ ഉപഭോക്താവിന്റെ കമന്റ്. ജീവിതത്തിൽ രുചി എന്തെന്നറിയാത്തവരാണ് ബട്ടർ ചിക്കൻ ഗോൾഗപ്പ തയ്യാറാക്കുന്നതാണ് എന്നാണ് മറ്റൊരാളുടെ അഭിപ്രായം.