“മോൻസനുമായി എനിക്ക് ബന്ധമുണ്ട്. അഞ്ചോ ആറോ തവണ വീട്ടിൽ പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. ഒരു ഡോക്ടർ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ കാണാൻ പോയത്. ആദ്യം എനിക്ക് പരിചയം ഉണ്ടായിരുന്നില്ല. വീട്ടിൽ ചെന്നപ്പോൾ പുരാവസ്തുക്കളും മറ്റും കണ്ടു. വലിയ ശേഖരം അദ്ദേഹത്തിൻ്റെ വീട്ടിലുണ്ട്. ഇതെല്ലാം കോടികൾ വിലമതിക്കുന്നവയാണെന്നാണ് മോൻസൻ പറഞ്ഞത്. അദ്ദേഹത്തെ കാണാൻ പോയി എന്നതിനപ്പുറത്ത് മറ്റ് ബന്ധങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പരാതിക്കാരൻ പറയുന്നുണ്ട്. സെക്രട്ടറി വിളിച്ചെന്നാണ് പറയുന്നത്. ഇതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ട്.” എന്നാണ് സുധാകരൻ പറഞ്ഞത്.
Also Read:
അതേസമയം മോൻസൻ തട്ടിപ്പുകാരനാണെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം 2020 ൽ റിപ്പോർട്ട് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയും എഡിജിപി ആയിരുന്ന മനോജ് ഏബ്രഹാമും മോൻസന്റെ വീട്ടിൽ സന്ദർശനം നടത്തിയതിനു പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയത്. മനോജ് ഏബ്രഹാമിന്റെ നിർദ്ദേശത്തെത്തുടർന്നായിരുന്നു അന്വേഷണമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also Read:
മോൻസന്റെ ഇടപാടുകൾ അടക്കമുള്ള കാര്യങ്ങളാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചത്. ഉന്നതരായ ആളുകളുമായുള്ള മോൻസന്റെ ബന്ധം, പുരാവസ്തു വ്യാപാരം, തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. പുരാവസ്തു വ്യാപാരത്തിന് മോൻസന് ലൈസൻസ് ഇല്ലെന്നും റിപ്പോർട്ട് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
മോൻസന്റെ പിതാവ് സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. സർവ്വീസിലിരിക്കെ പിതാവ് മരണപ്പെട്ടു. മോൻസന്റെ സഹോദരനാണ് ആശ്രിത നിയമനം ലഭിച്ചത്. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള മോൻസൻ കന്യാസ്ത്രീയായിരുന്ന യുവതിയെയാണ് വിവാഹം കഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തണമെന്ന് ഡിജിപി ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.