കാഞ്ഞങ്ങാട് > സ്കൂളിലേക്ക് പോകുകയായിരുന്ന 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 6 വർഷം കഠിന തടവ്. കാഞ്ഞങ്ങാട് സൗത്ത് വാഴവളപ്പിൽ വി വി അജിത്തി (43) നെയാണ് കാസർകോട് പോക്സോ കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.
6 വർഷം കഠിന തടവിനു പുറമെ 15000രൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കിൽ 9 മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2018 ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം. പ്രതി സമാനമായ മറ്റൊരു പോക്സോ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിലാണുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.