IPL 2021, RCB vs MI Score Updates: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ- മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുത്തു.
തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് ആർസിബി എന്ന് കഴിഞ്ഞ മത്സരങ്ങളിൽ കഷ്ടപ്പെട്ട മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങുന്നത്. ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ആർസിബി ഐപിഎൽ പോയിന്റ് പട്ടികയിൽ എട്ട് പോയിന്റോടെ മൂന്നാമതാണ്. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള മുംബൈ 10 പോയിന്റോടെ ആറാമതും.
ഐപിഎൽ 2021 പുനരാരംഭിച്ചതിന് ശേഷം രണ്ട് ടീമുകളും രണ്ട് മത്സരങ്ങളിൽ തോറ്റു. ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) എന്നിവരോട് ഇരു ടീമുകളും തോറ്റത്.
ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളിലും കോഹ്ലിയും രോഹിതും അടക്കമുള്ള താരങ്ങൾക്ക് ചില റെക്കോഡുകൾ നേടിയെടുക്കാൻ കഴിഞ്ഞേക്കും.
13 റൺസ് കൂടെ ലഭിച്ചാൽ കോഹ്ലിക്ക്10,000 ടി 20 റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറാം. ക്രിസ് ഗെയ്ലിനു പിന്നിലുള്ള രണ്ടാമത്തെ വേഗമേറിയ താരമായും അദ്ദേഹം മാറും.
400 ടി 20 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരനാകാൻ രോഹിത് ശർമ്മയ്ക്ക് 3 സിക്സറുകൾ കൂടി വേണം. ടി 20 ക്രിക്കറ്റിലെ 7000 റൺസ് എന്ന നേട്ടത്തിൽ നിന്ന്ന 26 റൺസ് അകലെയാണ് ക്വിന്റൺ ഡി കോക്ക്. 250 ഐപിഎൽ സിക്സറുകൾ പൂർത്തിയാക്കാൻ എബി ഡിവില്ലിയേഴ്സിന് 4 സിക്സറുകൾ വേണം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി (കാപ്റ്റൻ), ദേവദത്ത് പടിക്കൽ, ശ്രീകർ ഭരത് (വിക്കറ്റ് കീപ്പർ), ഗ്ലെൻ മാക്സ്വെൽ, എബി ഡിവില്ലിയേഴ്സ്, ഷഹബാസ് അഹമ്മദ്, ഡാനിയൽ ക്രിസ്റ്റ്യൻ, കെയ്ൽ ജേമിസൺ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ (കാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, ആദം മിൽനെ, രാഹുൽ ചഹാർ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്
The post IPL 2021, RCB vs MI Score Updates: കോഹ്ലിയും രോഹിതും നേർക്കുനേർ; ടോസ് മുംബൈക്ക്; ആദ്യ ബാറ്റിങ് ആർസിബിക്ക് appeared first on Indian Express Malayalam.