കെ പി സി സി അധ്യക്ഷനിൽ നിന്ന് തന്നെ അംഗത്വം സ്വീകരിക്കണമെന്ന് പറഞ്ഞതിനാലാണ് ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. ഡിസിസിയുടെ നേതൃത്വത്തിൽ സഹപ്രവർത്തകർക്ക് തൃശൂരിൽ സ്വീകരണമൊരുക്കുമെന്നും സുധാകരൻ വ്യക്തമാക്കി. ഋഷി പൽപ്പുവിന്റെ വരവും ഐക്യവും കോൺഗ്രസിന് മുതൽക്കൂട്ടാകുമെന്നും സുധാകരൻ പറഞ്ഞു.
Also Read :
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി, മുൻ മന്ത്രി വി എസ് ശിവകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ കൊടകര കുഴൽപ്പണ കേസ് വിവാദത്തിൽ ബിജെപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ശേഷമായിരുന്നു ഋഷി പൽപ്പു പാർട്ടി വിട്ടത്. ബിജെപി തൃശൂർ ജില്ലാ നേതൃത്വത്തെ പിരിച്ച് വിടണമെന്ന് ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവേശനം.
Also Read :
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എൻസിപി വിട്ടു വന്ന നിരവധിപ്പേർ കോൺഗ്രസിൽ ചേർന്നിരുന്നു. ചിലര്‍ പാര്‍ട്ടി വിട്ടപ്പോള്‍ കോണ്‍ഗ്രസ് ഒലിച്ചുപോയെന്നു കരുതിയവര്‍ കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നതു കണ്ണുതുറന്നു കാണണമെന്നായിരുന്നു അന്ന് പറഞ്ഞത്. കൊച്ചിയിലും കോഴിക്കോടും തൃശൂരും നിരവധിപ്പേർ ഉടനെ കോൺഗ്രസിലേക്കെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
Also Read :
കൊച്ചിയില്‍ 2000 പേര് ഉടനേ കോൺഗ്രസിൽ ചേരുമെന്നായിരുന്നു ചടങ്ങിൽ സംസാരിക്കവെ കെ സുധാകരൻ അന്ന് പറഞ്ഞത്. ഇതിനു പുറമെ തൃശൂരും കോഴിക്കോട്ടും നിരവധിപേര്‍ ഉടനേ പാര്‍ട്ടിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുപ്പിക്കേണ്ടവരെ അടുപ്പിക്കാനും അകറ്റേണ്ടവരെ അകറ്റാനും കോണ്‍ഗ്രസിനറിയാമെന്നും സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് വികാരം കൊണ്ടുനടക്കുന്ന പതിനായിരങ്ങളെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കുകയാണു ലക്ഷ്യമെന്നും കെപിസിസി അധ്യക്ഷൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.