തിരുവനന്തപുരം> അർധ അതിവേഗ റെയിൽപ്പാതയെ അനാവശ്യമായി എതിർക്കുന്നതിൽനിന്ന് യുഡിഎഫ് പിൻമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതി ഭാവി തലമുറയ്ക്കുകൂടി വേണ്ടിയുള്ളതാണ്. എന്ത് പദ്ധതി വന്നാലും എതിർക്കുകയെന്ന സമീപനം ജനം അംഗീകരിക്കില്ല. നാടിന്റെ ഭാവി പ്രധാനമായി കാണുന്നുണ്ടെങ്കിൽ യുഡിഎഫ് സമീപനം മാറ്റണം. പദ്ധതി വരുമ്പോൾ സ്വാഭാവികമായും ചിലർക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാൽ ആരെയും വിഷമിപ്പിക്കില്ല. കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.