Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൊലക്കേസില്‍ പ്രതിയായി നാടുവിട്ട് ഐഎസിലെത്തി, സ്വര്‍ണക്കട്ടിയുമായി വന്നാലും വേണ്ട-പ്രജുവിന്റെ ഭാര്യ

by News Desk
September 25, 2021
in KERALA
0
കൊലക്കേസില്‍-പ്രതിയായി-നാടുവിട്ട്-ഐഎസിലെത്തി,-സ്വര്‍ണക്കട്ടിയുമായി-വന്നാലും-വേണ്ട-പ്രജുവിന്റെ-ഭാര്യ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്: തബ്ലീഗിൽ ചേർന്നാൽ ദൈവത്തിന്റെ പുണ്യം കിട്ടുമെന്നും ഇഷ്ടം പോലെ പണംകിട്ടുമെന്നൊക്കെയായിരുന്നു എന്നേയും മോനേയും പ്രലോഭിപ്പിക്കാൻ വേണ്ടി പ്രജു പറഞ്ഞിരുന്നത്. എന്നാൽ നാട്ടിൽ തെണ്ടി നടന്നാലും ഞാൻ യഥാർഥ മുസൽമാനായി തന്നെ ജീവിച്ച് മരിക്കുമെന്ന് പറഞ്ഞതോടെ ഞങ്ങളെ ആ വഴിക്ക് കിട്ടില്ലെന്ന് അവന് ബോധ്യമായി. പിന്നെ കയ്യിലുള്ള 5000 രൂപയും കൊണ്ട് ഒരു സുപ്രഭാതത്തിൽ കാണാതാവുകയായിരുന്നു. സ്വന്തം ഭാര്യയേയും മകനേയും തെരുവിലേക്ക് തള്ളിവിട്ട് കിടപ്പാടം പോലും വിൽക്കേണ്ട അവസ്ഥയിലാക്കി മുങ്ങിയ അവന് ഏത് ദൈവമാണ് സാമാധാനം കൊടുക്കുക. ഉണ്ടാക്കി വെച്ച കടങ്ങളെല്ലാം വീട്ടി അന്തസ്സോടെയാണ് ഈ പണിക്ക് പോയതെങ്കിൽ പറഞ്ഞുനിക്കാമായിരുന്നു. ഇനി സ്വർണക്കട്ടിയുമായി അവൻ തിരിച്ച് വന്നാലും എനിക്കും മകനും വേണ്ട…,ഐ.എസിൽ ചേർന്ന ബാലുശ്ശേരി കിനാലൂരിലെ പ്രജുവെന്ന മുഹമ്മദ് അമീനെ കുറിച്ച് ഭാര്യ ഷെറീനയ്ക്ക് കണ്ണീരോടെയും സങ്കടത്തോടെയുമെല്ലാതെ ഒന്നും പറയാനാവുന്നില്ല.

ഇത്രനാളും എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമെന്നും ഒരു നാൾ തിരിച്ചുവന്ന് കടംവീട്ടുമെന്നുമൊക്കെയായിരുന്നു കരുതിയത്. പക്ഷെ ഇപ്പോ ഇങ്ങനെയായി. ഞങ്ങൾ ഒറ്റപ്പെട്ടുപോയി. അവന്റെ പേരിലുള്ള കൊലക്കേസുമായി ബന്ധപ്പെട്ടുള്ള കേസിന് പോയി കിടപ്പാടം പോലും പണയത്തിന് കൊടുക്കേണ്ട അവസ്ഥയിലായി. കയ്യിലുള്ള 15 പവനും എന്റെ സ്കൂട്ടറും പോയി. ആ കിടപ്പാടം കൂടി പൂർണമായും നഷ്ടപ്പെട്ടാൽ ആത്മഹത്യയല്ലാതെ മുന്നിൽ വഴിയൊന്നുമില്ല, ഷെറീന പറയുന്നു.

പ്രായമായ ഉമ്മയേയും മകനേയും കൊണ്ട് റോഡിലിറങ്ങേണ്ടി വന്നാൽ അതിലും നല്ലത് മരിക്കുകയാണെന്ന് ഞങ്ങളങ്ങ് തീരുമാനിക്കും. ജീവിക്കണമെന്നുണ്ട്,അതിന് ആ കിടപ്പാടമെങ്കിലും എങ്ങനെയെങ്കിലും തിരിച്ചുകിട്ടാൻ വഴിയുണ്ടോയെന്നറിയാൻ മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഷെറീന പറയുന്നു.

ബാലുശ്ശേരിയിൽ നിന്ന് എട്ടുവർഷം മുമ്പ് നാടുവിട്ട പ്രജു ഐ.എസിൽ ചേർന്നിട്ടുണ്ടെന്ന വിവരംകഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ പ്രജുവിന്റെ ഭാര്യയും കുടുംബവും അറിയുന്നത്. കൊലക്കേസ് പ്രതി കൂടിയായ പ്രജു ഒരുസുപ്രഭാതത്തിൽ നാട് വിടുകയായിരുന്നു.

ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അമീൻ ആയ പ്രജു, ഷെറീനയെ വിവാഹം കഴിച്ച ശേഷം മകന് നാല് വയസ്സുള്ളപ്പോഴാണ് അപ്രത്യക്ഷനാവുന്നത്. ഉപ്പയെ കുറിച്ച് മകൻ ചോദിക്കുമ്പോഴെല്ലാം ഉപ്പ തീവണ്ടി തട്ടി മരിച്ചുപോയെന്നും അതാണ് കാണാൻ കഴിയാത്തതെന്നും പറഞ്ഞ് കൊടുക്കേണ്ട ഗതികേടിലായി പോയി താനെന്നും ഈ നാൽപത് വയസ്സുകാരി പറയുന്നു.ആർക്കുവേണ്ടി, എന്തിനുവേണ്ടി അവൻ ഐ.എസ്സിൽ ചേർന്നെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ലെന്നും ഷെറീന മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.

പ്രദേശത്തെ ഫ്ളോർമില്ലിൽ ദിവസക്കൂലിക്ക് പോയുള്ള തുച്ഛമായ വരുമാനംകൊണ്ടാണ് ഇപ്പോൾ ജീവിതം കഴിഞ്ഞുപോകുന്നത്.രണ്ടര ലക്ഷം രൂപയ്ക്കുവേണ്ടിയാണ് അന്ന് കിടപ്പാടം പണയത്തിന് കൊടുത്തത്. പിന്നീട് ഈട് ആവശ്യപ്പെട്ട് ബുദ്ധിമുട്ടിച്ചതോടെ ആകെയുള്ള ആറേ മുക്കാൽ സെന്റ് പലിശക്കാരന് എഴുതിക്കൊടുക്കുകയായിരുന്നു. കേസ് നടക്കുന്നുണ്ടെങ്കിലും ഇരുപത് ലക്ഷം രൂപ വേണമെന്നാണ് ഇപ്പോൾ പറയുന്നത്. ഇരുപത് ലക്ഷം പോയിട്ട് ഇരുപത് രൂപ കൊടുക്കാൻ ഇപ്പോൾ തനിക്ക് കഴിയില്ലെന്നും അത് തിരിച്ചുകിട്ടാൻ മാത്രം എന്തെങ്കിലും ആരെങ്കിലും ചെയ്തുതരണമെന്നും ഷെറീന പറയുന്നു.

Content Highlights:Praju, a native of Balussery, joined ISis

Previous Post

വി എം സുധീരനെ വിളിച്ചാൽ പ്രതികരിക്കുന്നില്ല; മുല്ലപ്പള്ളി ഫോൺ എടുക്കുന്നില്ല: കെ സുധാകരൻ

Next Post

ഭക്ഷണത്തിന് അമിത ചാര്‍ജ്, ഐആര്‍സിടിസി കരാറുകാര്‍ക്ക് മലയാളിയുടെ വക മുട്ടന്‍ പണി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഭക്ഷണത്തിന്-അമിത-ചാര്‍ജ്,-ഐആര്‍സിടിസി-കരാറുകാര്‍ക്ക്-മലയാളിയുടെ-വക-മുട്ടന്‍-പണി

ഭക്ഷണത്തിന് അമിത ചാര്‍ജ്, ഐആര്‍സിടിസി കരാറുകാര്‍ക്ക് മലയാളിയുടെ വക മുട്ടന്‍ പണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.