തിരുവനന്തപുരം
കോവിഡ് മാനദണ്ഡം പാലിച്ച് സംസ്ഥാനത്ത് പ്ലസ്വൺ പരീക്ഷയ്ക്ക് തുടക്കം. സോഷ്യോളജി, ആന്ത്രോപ്പോളജി, ഇലക്ടോണിക് സിസ്റ്റം (ടെക്നിക്കൽ) വിഷയങ്ങളിലായിരുന്നു ആദ്യദിന പരീക്ഷ. ആകെയുള്ള 4,17,611 വിദ്യാർഥികളിൽ 71,795 പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. 99 ശതമാനം പേരും ഹാജരായി. 876 കേന്ദ്രത്തിലാണ് പരീക്ഷ നടന്നത്. ഒരു ഹാളിൽ 20 പേർക്കായിരുന്നു പ്രവേശനം.
കോവിഡ് ബാധിതരായ 120 വിദ്യാർഥികളെ പ്രത്യേക ഹാളിലിരുത്തി പരീക്ഷ എഴുതിച്ചു. 28ന് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ/ ബിസിനസ് സ്റ്റഡീസ്/ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയങ്ങളിൽ പരീക്ഷ നടക്കും.