Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പിടിമുറുക്കി ആർഎസ്‌എസ്‌ ; ബിജെപി നേതൃമാറ്റ ചർച്ച സജീവം

by News Desk
September 24, 2021
in KERALA
0
പിടിമുറുക്കി-ആർഎസ്‌എസ്‌-;-ബിജെപി-നേതൃമാറ്റ-ചർച്ച-സജീവം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ
അണിയറയിൽ നേതൃമാറ്റ ചർച്ച സജീവമായിരിക്കെ ബിജെപിയിൽ ആർഎസ്എസ് പിടിമുറുക്കുന്നു. കേരളത്തിലെ ഇരു ഗ്രൂപ്പുകളെയും തഴഞ്ഞ് ആർഎസ്എസ് നിർദേശാനുസരണം പുനഃസംഘടന നടത്താനാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. ആർഎസ്എസിന്റെ എതിർപ്പ് അവഗണിച്ചാണ് കെ സുരേന്ദ്രനെ പ്രസിഡന്റായി നിയമിച്ചത്. വി മുരളീധരന്റെ സമ്മർദത്തിലായിരുന്നു ഇത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ വി മുരളീധരൻ–-കെ സുരേന്ദ്രൻ സഖ്യം സമ്പൂർണ പരാജയമാണെന്ന് കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെട്ടു. കുഴൽപ്പണ– -സാമ്പത്തിക ഇടപാടുകളിൽ കെ സുരേന്ദ്രന് നേരിട്ടുള്ള പങ്ക് പൊതുജനമധ്യത്തിൽ ബിജെപിയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് നേതൃത്വം വിലയിരുത്തുന്നു. കേന്ദ്ര നേതൃത്വം നിയോഗിച്ച അന്വേഷണസമിതിയും നേതൃത്വം മാറാതെ കേരളത്തിൽ രക്ഷയില്ലെന്നാണ് റിപ്പോർട്ട് നൽകിയത്.

തെരഞ്ഞെടുപ്പിനും കുഴൽപ്പണ -സാമ്പത്തിക ഇടപാടുകൾക്കും ശേഷം ബിജെപിയിൽനിന്ന് അണികൾ വ്യാപകമായി കൊഴിഞ്ഞുപോവുകയാണ്. വി മുരളീധരനും കെ സുരേന്ദ്രനും ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന പരാതി പി കെ കൃഷ്ണദാസ് പക്ഷം നേരത്തേ ഉന്നയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിനിയോഗിച്ച പണം സംബന്ധിച്ച് ആഭ്യന്തര പരിശോധന വേണമെന്ന ആവശ്യവും സംഘപരിവാറിനകത്തുണ്ട്. എല്ലാ റിപ്പോർട്ടുകളും എതിരായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചു.

തങ്ങളെ അവഗണിച്ചതാണ് ബിജെപിയെ ദയനീയാവസ്ഥയിൽ എത്തിച്ചതെന്നാണ് ആർഎസ്എസ് ചൂണ്ടിക്കാട്ടുന്നത്. ഇരു ഗ്രൂപ്പിലുംപെടാത്ത ഒരാളെ നേതൃസ്ഥാനത്ത് കൊണ്ടുവരാനാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. സുരേഷ്ഗോപി അടക്കമുള്ളവരുടെ പേരുകൾ ഉയർന്നുവരുന്നതും ഈ വിലയിരുത്തലിലാണ്. എന്നാൽ, സുരേഷ്ഗോപി വേണ്ടെന്ന നിലപാടാണ് പൊതുവേയുള്ളത്. നിലവിലെ നേതൃത്വം മാറണമെന്ന കാര്യത്തിൽ ആർഎസ്എസിനും കേന്ദ്ര നേതൃത്വത്തിനും ഏകാഭിപ്രായമാണ്. പുതിയത് ആര് എന്നത് ആർഎസ്എസ് ഗൗരവമായി ആലോചിക്കുകയാണ്.

കുമ്മനം 
പരിഗണനയിൽ
സംസ്ഥാന ബിജെപിക്ക് സമവായ അധ്യക്ഷനെ കണ്ടെത്താൻ ദേശീയ നേതാക്കളുടെ ശ്രമം. പി കെ കൃഷ്ണദാസ് പക്ഷത്തിനും ആർഎസ്എസിനും അംഗീകരിക്കേണ്ടിവരും എന്നതിനാൽ ഔദ്യോഗിക നേതൃത്വം കുമ്മനത്തിന്റെ പേര് ചർച്ചയാക്കുന്നുണ്ട്. ഇത് മുന്നിൽക്കണ്ട് പാർടി പരിപാടികളിൽ കുമ്മനത്തിന് കൂടുതൽ പങ്കാളിത്തം നൽകുന്നുമുണ്ട്. സുരേന്ദ്രനും മുരളീധരനും ഒന്നിച്ച് വിചാരിച്ചാലും തന്നെ അധ്യക്ഷനാക്കാൻ കഴിയില്ലെന്ന് സുരേഷ് ഗോപി വ്യാഴാഴ്ചയും വ്യക്തമാക്കി. പുനഃസംഘടനാ വിഷയവും മറ്റ് പ്രശ്നങ്ങളും ചർച്ച ചെയ്യാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ഗണേഷ് എന്നിവരെ കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ജെ പി നദ്ദയെ കാണാൻ ഇവർ ശ്രമം നടത്തിയെങ്കിലും ബി എൽ സന്തോഷിനെ കണ്ട് റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് കീഴ്ഘടകങ്ങളിൽനിന്ന് തെളിവെടുപ്പ് നടത്തിയ അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് ഇവർ സന്തോഷിന് കൈമാറി. പുനഃസംഘടനയാണ് റിപ്പോർട്ടിന്റെ കാതൽ. ആറ് ജില്ലാ അധ്യക്ഷന്മാരെ മാറ്റണം. കെ സുരേന്ദ്രന്റെ പ്രസ്താവനകളാണ് തെരഞ്ഞെടുപ്പ് സമയത്ത് തിരിച്ചടിയായതെന്നും റിപ്പോർട്ടിലുണ്ട്.

Previous Post

കർഷക ഐക്യദാർഢ്യ കൂട്ടായ്‌മ ; അഞ്ചുലക്ഷംപേർ അണിനിരക്കും

Next Post

വർഗീയത ശക്തിപ്പെടുമ്പോൾ മനുഷ്യത്വം ചുരുങ്ങും: എ വിജയരാഘവൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വർഗീയത-ശക്തിപ്പെടുമ്പോൾ-മനുഷ്യത്വം-ചുരുങ്ങും:-എ-വിജയരാഘവൻ

വർഗീയത ശക്തിപ്പെടുമ്പോൾ മനുഷ്യത്വം ചുരുങ്ങും: എ വിജയരാഘവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.