തിരുവനന്തപുരം
സഹകരണ നിയമവും ചട്ടവും ഭേദഗതി ചെയ്യുന്നതിന് പൊതുജനാഭിപ്രായം തേടാൻ ആലോചന. നിലവിലുള്ള നിയമവും ചട്ടവും സമഗ്രമായി പരിഷ്കരിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണമെന്ന നിർദേശമാകും സർക്കാർ നിയമസഭയിൽ വയ്ക്കുക.
ഭേദഗതി നിർദേശങ്ങൾക്കായി മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ബാങ്കിങ് നിയമഭേദഗതിയും ഭരണഘടനാ ഭേദഗതിയും ഉണ്ടാക്കിയ പ്രശ്നങ്ങൾ പരിഹരിക്കുക, സംഘങ്ങളുടെ പ്രവർത്തന നിരീക്ഷണം ശാക്തമാക്കൽ, സഹകരണ വിജിലൻസിനെ കേസ് രജിസ്റ്റർ ചെയ്യാൻ അധികാരമുള്ള സംവിധാനമാക്കൽ, തിരിമറിയിലൂടെ ആർജിക്കുന്ന ആസ്തി അടിയന്തരമായി കണ്ടുകെട്ടൽ, നിക്ഷേപകരുടെ ആശങ്ക ദുരീകരിക്കാൻ നിയമം ഉറപ്പാക്കൽ, ഐടി അധിഷ്ഠിത ശൃംഖലയിലേക്കുള്ള പ്രവർത്തന വ്യാപനവും ഇതിനുതകുന്ന വ്യവസ്ഥയും കൊണ്ടുവരൽ തുടങ്ങിയവയ്ക്കായാണ് ഭേദഗതിയിലൂടെ അലോചിക്കുന്നത്.