തിരുവനന്തപുരം
നാടിന്റെ ബഹുസ്വരത ഉയർത്തിപ്പിടിക്കുകയാണ് ഏറ്റവും പ്രധാനമെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. ഉള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരം മന്ത്രി വി എൻ വാസവനിൽനിന്ന് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. നവോത്ഥാന ചരിത്രത്തിൽ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ ആളാണ് ഉള്ളൂർ എസ് പരമേശ്വരയ്യർ എന്നും അദ്ദേഹം പറഞ്ഞു. മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന പുസ്തകത്തിനാണ് പുരസ്കാരം.
ഡോ. ജെസ്സി നാരായണന് പ്രത്യേക പുരസ്കാരവും സാഹിത്യ മത്സര വിജയികൾക്ക് സമ്മാനവും നൽകി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് പ്രൊഫ. വി എൻ മുരളി, കെ ശ്രീകണ്ഠൻ, ഇ നിസാമുദീൻ, എ ഷെരീഫ്, എൽ എസ് സാജു, എ സജീർ, കെ ആർ ഷാജി, ആർ അനൂപ്, വി സുരേന്ദ്രൻ, രശ്മി ശിവകുമാർ, എസ് ദുർഗ എന്നിവർ സംസാരിച്ചു.