കാബൂള്
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജലാലാബാദില് താലിബാൻ വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തില് അഞ്ച് മരണം. ബുധനാഴ്ച ഉണ്ടായ മൂന്ന് ആക്രമണങ്ങളിലായി രണ്ട് താലിബാന്കാരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു. ഇവരില് രണ്ടുപേര് കുട്ടികളാണ്. ആക്രമണത്തിന് പിന്നില് ഐഎസ് ആണെന്നാണ് വിലയിരുത്തല്.
അതിനിടെ ചൈന, റഷ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധികൾ താലിബാൻ ഇടക്കാല സർക്കാരുമായും മുൻ ഭരണാധികാരികളായ ഹമീദ് കർസായി, അബ്ദുള്ള അബ്ദുള്ള എന്നിവരുമായും കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനില് എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭീകരതയെ ചെറുക്കുന്നതുമായ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
എല്ലാവരെയും ഉള്ക്കൊള്ളുന്ന സര്ക്കാര് രൂപീകരിക്കുന്നതില് വീഴ്ച വരുത്തിയാല് അഫ്ഗാന് വീണ്ടും ആഭ്യന്തര യുദ്ധങ്ങള്ക്ക് വേദിയാകുമെന്നും തീവ്രവാദം തഴച്ചു വളരുന്നതിന് വഴിയൊരുങ്ങുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് മുന്നറിയിപ്പ് നല്കി. അഫ്ഗാനിസ്ഥാന് മുന് സര്ക്കാരിന്റെ ഭാഗമായ ഏഴ് വനിതാ പാര്‍ലമെന്റംഗങ്ങളെ ഗ്രീസിൽ എത്തിക്കുമെന്നും നടപടികള് പൂര്ത്തിയാക്കിയ ശേഷം അമേരിക്കയിലേക്ക് കൊണ്ടുപോകുമെ ന്നും ഗ്രീസ് അറിയിച്ചു.