അബുദാബി: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. രണ്ടാം പകുതിയിലെ ആദ്യ മത്സരത്തിൽ ചെന്നൈയോട് 20 റണിന്റെ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മാറ്റാനുറച്ചാകും മുംബൈ ഇറങ്ങുന്നത്. മറുവശത്ത് കരുത്തരായ ബാംഗ്ലൂരിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.
ഇന്നത്തെ മത്സരത്തിൽ മുംബൈ ആരാധകർ കാത്തിരിക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമയുടെ തിരിച്ചുവരവിനായാണ്. ആദ്യ മത്സരത്തിൽ രോഹിത് ഇറങ്ങിയിരുന്നില്ല. പൊള്ളാർഡ് ആയിരുന്നു ടീമിനെ നയിച്ചത്. അതുപോലെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഹർദിക് പാണ്ഡ്യയും കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയിരുന്നില്ല. രണ്ടു താരങ്ങളും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിട്ടു നിന്നതെന്നാണ് ട്രെന്റ് ബോൾട്ട് മത്സര ശേഷം പറഞ്ഞത്.
കൊൽക്കത്തയെ സംബന്ധിച്ചിടത്തോളം മുംബൈക്കെതിരെ വിജയം അടുത്ത കാലത്തൊന്നും സംഭവിച്ചിട്ടില്ല. ഈ സീസണിലെ ആദ്യ മത്സരത്തിലും കഴിഞ്ഞ സീസണിലെ രണ്ടു മത്സരങ്ങളിലും മുംബൈക്കായിരുന്നു ജയം. എന്നാൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ സീസണിലെ ഏഴാം ജയം സ്വന്തമാക്കാൻ ഉറച്ചായിരിക്കും ഓയിൻ മോർഗനും സംഘവും ഇറങ്ങുക.
എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി പോയിന്റ് പട്ടികയിൽ മുംബൈ നാലാം സ്ഥാനത്തും എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി കൊൽക്കത്ത ആറാം സ്ഥാനത്തുമാണ്.
മുംബൈ ഇന്ത്യൻസ് (എംഐ) സാധ്യത ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കീറോൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, മാർക്കോ ജാൻസെൻ, രാഹുൽ ചഹർ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ഇയോൻ മോർഗൻ ( ക്യാപ്റ്റൻ ), ആന്ദ്രെ റസ്സൽ, ദിനേശ് കാർത്തിക് ( വിക്കറ്റ് കീപ്പർ ), സുനിൽ നരെയ്ൻ, ലോക്കി ഫെർഗൂസൺ, വരുൺ ചക്രവർത്തി, പ്രസീദ് കൃഷ്ണ
Also read: IPL 2021 SRH vs DC: അനായാസം ഡല്‍ഹി; പോയിന്റ് പട്ടികയില്‍ ഒന്നാമത്
The post IPL 2021, MI vs KKR Predicted Playing XI: രോഹിതും പാണ്ഡ്യയും ടീമിലെത്തുമോ? സാധ്യത ഇലവൻ അറിയാം appeared first on Indian Express Malayalam.