ശാസ്താംകോട്ട> കേടുപാടുകൾ പരിഹരിക്കുന്നതിന് വർക്ഷോപ്പിൽ ഏൽപ്പിച്ച കാറിൽനിന്ന് ലഭിച്ച തുക മെക്കാനിക് ഉടമയ്ക്ക് തിരികെനൽകി. കല്ലട സ്വദേശി ജിജേഷാണ് മൈനാഗപ്പള്ളി സ്വദേശി ജലാലുദീന് നഷ്ടപ്പെട്ടെന്നു കരുതിയ 50,000 രൂപ തിരികെനൽകിയത്.
ജലാലുദീന്റെ കാർ ഒരാഴ്ച മുമ്പ് അപടകത്തിൽപ്പെട്ടിരുന്നു. ഈ സമയം കാറിലുണ്ടായിരുന്ന തുക അപകടത്തിനുശേഷം അരിച്ചുപെറുക്കിയങ്കിലും കണ്ടെത്താനായിരുന്നില്ല. രണ്ടുദിവസം മുമ്പ് കേടുപാട് തീർക്കാൻ ഭരണിക്കാവിലെ ഇൻഡസ് മോട്ടോഴ്സിൽ ഏൽപ്പിച്ചു.
സീറ്റിളക്കി മാറ്റിയപ്പോഴാണ് മെക്കാനിക്കിന് ഇതിനിടയിൽനിന്ന് പണം ലഭിച്ചത്. ഉടനെ വിവരം ബ്രാഞ്ച് മാനേജരെ അറിയിച്ചു. തുടർന്ന് വിവരം ഉടമയെ അറിയിച്ച് പണം കൈമാറുകയായിരുന്നു.















