കണ്ണൂർ > ഗ്രൂപ്പ് പോര് രൂക്ഷമായ കണ്ണൂർ തളിപ്പറമ്പിൽ മുസ്ലീംലീഗ് പിളർന്നു. മഹമ്മൂദ് അള്ളാകുളം വിഭാഗം സമാന്തര കമ്മറ്റി രൂപീകരിച്ചു. യൂത്ത് ലീഗ്, വനിത ലീഗ് ഉൾപ്പെടെ പോഷക സംഘടനകൾക്കും സമാന്തര കമ്മറ്റി രൂപീകരിച്ചു. പാർട്ടിശുദ്ധീകരിക്കുകയാണ് ലക്ഷ്യമെന്ന് സമാന്തര കമ്മിറ്റി വ്യക്തമാക്കി.