അന്വേഷണ സംഘത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ പോലീസും ഉദ്യോഗസ്ഥരുമുണ്ടാകും. സഭാ നടത്തിയ ഭൂമിയിടപാടിൽ സർക്കാർ ഭൂമി ഉണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുക. തണ്ടപ്പേരു തിരുത്തിയോ എന്നാകും അന്വേഷിക്കുക. ഈ ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായുള്ള ആരോപണത്തിലും അന്വേഷണം നടക്കും.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെൻ്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷണങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്.
വിവാദ ഭൂമിയിടപാടിൽ തനിക്കെതിരായ എട്ട് കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിചാരണ നേരിടണമെന്ന നിലപാടാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കേസിൽ വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ പാപ്പച്ചൻ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 26 പേര്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. കോടതി ഉത്തരവ് പ്രകാരം എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.
കര്‍ദിനാള്‍ ആലഞ്ചേരിയ്ക്ക് പുറമെ സഭാ പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരനായ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കേസുണ്ട്. കേസിൽ ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാൻ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഹര്‍ജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകളാണ് നിലവിലുള്ളത്. ഭൂമി വാങ്ങിയ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാൾ മാർ ആണെന്ന് മുന്‍ പ്രൊക്യുറേറ്റര്‍ ഫാദർ ജോഷ് പുതുവ നിര്‍ണായക മൊഴി നല്‍കിയിരുന്നു.
ഭൂമിയിടപാടിൽ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. “എറണാകുളം – അങ്കമാലി അതിരൂപതകളുടെ ഭൂമിയിടപാടിൽ വൻ തോതിൽ നികുതി വെട്ടിപ്പ് നടന്നു. ഈയിനത്തിൽ 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ബാങ്കിൽ നിന്നെടുത്ത 58 കോടി രൂപ തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുള്ള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചടയ്ക്കാൻ തയ്യാറാകാതിരുന്ന സഭ രണ്ട് സ്ഥലങ്ങളിലായി ഭൂമി വാങ്ങി. ഈ ഇടപാടുകളിൽ എത്ര രൂപ നൽകിയെന്നതിന് വ്യക്തമായ രേഖകളില്ല. യഥാര്‍ഥ വിലയെക്കാള്‍ കുറച്ചുകാണിച്ചാണ് ഇടപാടുകൾ നടന്നു” – എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.