Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഓണം ബമ്പറിന്റെ റൂട്ട്മാപ്പ്: തൃപ്പൂണിത്തുറ വഴി വയനാട്ടിലെ പനമരം, 12 കോടിയടിച്ചയാള്‍ കടലിനക്കരെ

by News Desk
September 20, 2021
in KERALA
0
ഓണം-ബമ്പറിന്റെ-റൂട്ട്മാപ്പ്:-തൃപ്പൂണിത്തുറ-വഴി-വയനാട്ടിലെ-പനമരം,-12-കോടിയടിച്ചയാള്‍-കടലിനക്കരെ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ഭാഗ്യം വരുന്ന ഓരോ വഴിയേ എന്നു പറയുന്നത് ഇത്തവണത്തെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ കാര്യത്തിൽ അച്ചട്ടാണ്. അവകാശവാദം ശരിയാണെങ്കിൽ 12 കോടിയുടെ ബമ്പർ വയനാട് പനമരം സ്വദേശി സൈതലവി എന്ന ഭാഗ്യവാനിലേക്ക് എത്തിച്ചേർന്നത് വഴിയിത്തിരി സഞ്ചരിച്ചിട്ടു തന്നെയാണ്.

ഭാഗ്യത്തിന്റെ റൂട്ട്മാപ്പ്

ടി.ഇ. 645465 നമ്പറുള്ള ലോട്ടറി ടിക്കറ്റിന്റെ റൂട്ട് മാപ്പ് ദാ ഇങ്ങനെയാണ്-എറണാകുളം തൃപ്പൂണിത്തുറ വഴി അങ്ങ് വയനാട്ടിലെ പനമരത്തേക്ക്. ഇക്കഴിഞ്ഞ എട്ടിനാണ് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസിൽ ഓണം ബമ്പറിന്റെ 660 ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചത്. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലുള്ള ലോട്ടറി വകുപ്പിന്റെ സബ് ഓഫീസിൽനിന്ന് നൽകിയ ടിക്കറ്റാണിത്.

ഉടമ അങ്ങ് ദുബായിലാണ്

ടിക്കറ്റിന്റെ ഉടമയെന്ന് അവകാശപ്പെടുന്ന സൈതലവി അവിടില്ല. അദ്ദേഹം കടലിനപ്പുറം അങ്ങ് ദുബായിലാണ്. അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് 44 കാരനായ സൈതലവി.സൈതലവി അറിയിച്ച വിവരം മാത്രമാണ് തനിക്കുള്ളതെന്ന് സൈതലവിയുടെ ഭാര്യ സുഫൈറത്ത് മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.

സുഹൃത്ത് എടുത്തുനൽകിയ ടിക്കറ്റ്

പാലക്കാടുകാരനായ സുഹൃത്തുവഴിയാണ് താൻ ടിക്കറ്റ് എടുത്തതെന്ന് സൈതലവി പറഞ്ഞു. രണ്ട് ടിക്കറ്റ് എടുത്തു. രണ്ടു ടിക്കറ്റിന്റെയും വിലയായ അറുന്നൂറുരൂപ സുഹൃത്തിന് ഗൂഗിൾ പേ വഴി അയച്ചു കൊടുത്തു. ടിക്കറ്റ് എടുത്തതിന് പിന്നാലെ അതിന്റെ ഫോട്ടോ സുഹൃത്ത് വാട്സാപ്പിലൂടെ തനിക്ക് അയച്ചു തന്നെന്നും സൈതലവി കൂട്ടിച്ചേർക്കുന്നു.

ടിക്കറ്റ് വിറ്റ കടയ്ക്കു മുന്നിൽ ആൾക്കൂട്ടം, തിക്ക് തിരക്ക്

ഞായറാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ഓണം ബമ്പർ നറുക്കെടുപ്പ്. തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം എന്ന് തിരിച്ചറിഞ്ഞതോടെ, ടിക്കറ്റ് വിറ്റ കട മീനാക്ഷി ലോട്ടറീസിനു മുന്നിൽ വൻജനക്കൂട്ടം രൂപപ്പെട്ടു. ആരാണ് ആ ഭാഗ്യശാലി എന്നറിയുക തന്നെ ലക്ഷ്യം. വന്നവർക്കെല്ലാം ലഡു നൽകി കടയിലെ ജീവനക്കാർ സന്തോഷം പങ്കിട്ടു. ഇനി എങ്ങാനും ഭാഗ്യം തുണച്ചാലോ എന്ന പ്രതീക്ഷയിൽ ചിലർ കടയിൽനിന്ന് ടിക്കറ്റും വാങ്ങി.

ഭാഗ്യശാലിയെ തിരിച്ചറിയുന്നു

തിങ്കളാഴ്ച ഉച്ചയോടെയാണ് സൈതലവിക്കാണ് ലോട്ടറിയടിച്ചതെന്ന് തിരിച്ചറിയുന്നത്. ഒരാഴ്ച മുൻപാണ് സുഹൃത്തുവഴി സൈതലവി ടിക്കറ്റ് എടുത്തത്. ലോട്ടറിയടിച്ചതിന് പിന്നാലെ സൈതലവിയുടെ മകൻ പാലക്കാട്ടെത്തി ടിക്കറ്റ് നേരിട്ട് കണ്ട് ഉറപ്പിച്ചു. ആറ് വർഷമായി ദുബായിലാണ് സൈതലവി.ഇതുവരെയും ഒർജിനൽ ടിക്കറ്റ് ബാങ്കിൽ ഹാജരാക്കിയിട്ടില്ല. അതിനാൽ തന്നെ അവകാശവാദത്തിനപ്പുറം അന്തിമ സ്ഥിരീകരണമായിട്ടുമില്ല.

ആ ഭാഗ്യവാൻ ഞാനല്ല… സത്യം- ഷിജാർ

ഷിജാർ

അതേസമയം ഓണം ബമ്പറടിച്ചെന്ന വ്യാജപ്രചാരണം കാരണം മനഃസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ് ആലപ്പുഴ കായംകുളം സ്വദേശിയായ ഷിജാറിന്. ഇദ്ദേഹത്തിനാണ് ലോട്ടറിയടിച്ചതെന്ന വ്യാജപോസ്റ്റു കാരണം ഫോൺവിളികൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഷിജാർ. ഇതുവരെ താൻ ലോട്ടറി എടുത്തിട്ടില്ലെന്നാണ് ഷിജാർ പറയുന്നത്. ഇന്നലെ ലോട്ടറി ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഷിജാറിന് വിളികൾ വന്നുതുടങ്ങി. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണി വരെ തനിക്ക് ഫോൺകോളുകൾ വന്നുകൊണ്ടിരിക്കുകയായിരുന്നെന്ന് ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആരോ ഒരാൾ തനിക്ക് ഒരു പണി തന്നു. നാട്ടുകാർ മൊത്തം അത് ഏറ്റെടുത്തുവെന്നാണ് ഷിജാറിന്റെ പ്രതികരണം.

content highlights:12 crore onam bumper winner saithalavi

Previous Post

90 ശതമാനം ജനങ്ങള്‍ക്കും ആദ്യഡോസ് വാക്‌സിനേഷന്‍; ഡെങ്കിപ്പനിയില്‍ ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

Next Post

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 92 മരണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സംസ്ഥാനത്ത്-ഇന്ന്-15,692-പേര്‍ക്ക്-കോവിഡ്;-92-മരണം

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 92 മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.