കോഴിക്കോടുള്ള സുഹൃത്ത് വഴിയാണ് താൻ ടിക്കറ്റെടുത്തതെന്നും, സമ്മാനാർഹമായ ടിക്കറ്റ് സുഹൃത്ത് ഉടൻ തന്നെ കുടുംബത്തിന് കൈമാറുമെന്നും സൈതലവി വിവിധ മാധ്യമങ്ങളോട് പ്രതികരിച്ചു. സുഹൃത്തിന് ടിക്കറ്റ് എടുക്കാനുള്ള തുക ഗൂഗിൾ പേ വഴിയാണ് അയച്ച് കൊടുത്തതെന്നും അദ്ദേഹം പറയുന്നു. ടിക്കറ്റിന്‍റെ ചിത്രം സുഹൃത്ത് അയച്ചു തന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Also Read :
അബു ഹെയിലില്‍ മലയാളിയുടെ റസ്റ്റോറന്‍റിലെ ജീവനക്കാരനാണ് സൈതലവി. വാട്സ് ആപ്പ് വഴിയാണ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നത്. മിക്ക ദിവസവും ടിക്കറ്റ് എടുക്കാറുണ്ട്. 20 വയസ് മുതൽ ലോട്ടറി എടുക്കാറുണ്ടെന്നും ഇദ്ദേഹം മാധ്യമങ്ങളോട പറഞ്ഞു. “ചെറിയ വീടും സ്ഥലവും വാങ്ങണം. കുറച്ച് കടമുണ്ട്. അതു വീട്ടണം. പാവങ്ങളെ സഹായിക്കണം” സൈതലവി മഡീയ വണ്ണിനോട് പ്രതികരിച്ചു.
Also Read :
ഞായറാഴ്ചയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്‍റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനമെന്ന് നറുക്കെടുപ്പിന് പിന്നാലെ തന്നെ വ്യക്തമായിരുന്നു. എന്നാൽ ഈ ഭാഗ്യവാനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് പ്രവാസി മലയാളി അവകാശവാദവുമായി എത്തിയത്.
Also Read :
ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണ് ലോട്ടറി എടുത്തയാൾക്ക് ലഭിക്കുക. ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മീഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനം ( 3.24 കോടി) ആദായ നികുതിയിനത്തിലും പോകും. ഇതു രണ്ടും കുറച്ച് ബാക്കി 7 കോടിയോളം രൂപയാണ് ടിക്കറ്റ് എടുത്തയാൾക്ക് കിട്ടുക.