Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആളിക്കത്തിക്കാനോ “ദീപം?’ ; മുതലെടുപ്പുകാര്‍ക്കായി വാര്‍ത്തകളും പരമ്പരയും

by News Desk
September 20, 2021
in KERALA
0
ആളിക്കത്തിക്കാനോ-“ദീപം?’-;-മുതലെടുപ്പുകാര്‍ക്കായി-വാര്‍ത്തകളും-പരമ്പരയും
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്ന്നുള്ള മുതലെടുപ്പ് ശ്രമത്തെ സമൂഹം ഒറ്റക്കെട്ടായി നേരിടുമ്പോള് ആളിക്കത്തിക്കാന് ഒരു കോട്ടയം പത്രം. മുതലെടുപ്പുകാര്ക്ക് ഉപയോഗിക്കാവുന്ന നിലയിലാണ് പരമ്പരകളും ലേഖനങ്ങളും മുഖപ്രസംഗവും.

ചേരിതിരിവുണ്ടാക്കി ചോരകുടിക്കാന് കാത്തിരിക്കുന്ന സംഘപരിവാറിനും മറ്റു ചില ശക്തികള്ക്കും ഊര്ജം പകരുന്നതാണിവ. രാഷ്ട്രീയ നിലപാട് തുറന്നു പറയുമ്പോഴും കാലുഷ്യത്തിന് വളമിട്ട് കൊടുക്കാറില്ല മാധ്യമങ്ങള്. എന്നാല്, പാരമ്പര്യം ഏറെയുള്ള ഈ പത്രത്തിന്റെ റിപ്പോര്ട്ടുകളില് പലതും സാമുദായിക ചേരിതിരിവിന് ‘തീ ‘ പകരുന്നതാണ്. പേരിലെ ‘ദീപം’ സമൂഹത്തിന് വെളിച്ചം പകരാനാണ്; ഇരുട്ടിലാക്കാനല്ല ഉപയോഗിക്കേണ്ടത്.

കാന്ധമാലും സ്റ്റാന്സ്വാമിയും ഗ്രഹാംസ്റ്റെയിനും കുട്ടികളും 98ല് തെക്കന് ഗുജറാത്തിലുണ്ടായ കലാപവുമടക്കം എത്ര ആക്രമണങ്ങള് ഉണ്ടായി. 20 പള്ളി ഒന്നിച്ച് സംഘപരിവാര് കത്തിച്ചതും ചരിത്രമാണ്. ഇതൊക്കെ മറന്നതായി നടിച്ച് പത്രം പറയുന്നു; ‘ലൗ, നര്കോട്ടിക് ജിഹാദ് ഇല്ലാതാക്കാന് യുട്യൂബ് നോക്കിയും അഡ്വ. ജയശങ്കറും മറ്റും പറയുന്നത് കേട്ടും അന്വേഷിക്കണം ‘ !

കാലുഷ്യത്തിന് വളമിട്ട് കൊടുക്കാറില്ല മാധ്യമങ്ങള്. എന്നാല്, പാരമ്പര്യം ഏറെയുള്ള ഒരു പത്രത്തിന്റെ റിപ്പോര്ട്ടുകളില് പലതും സാമുദായിക ചേരിതിരിവിന് ‘തീ’ പകരുന്നത്

പാലാ സഹായമെത്രാന് ജേക്കബ് മുരിക്കന്റെ പ്രസ്താവന: ” സമൂഹത്തില് പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചത്. ഇത് ഏതെങ്കിലും മതത്തിന് എതിരല്ല. തെറ്റിദ്ധാരണാജനകമായ പ്രചാരണം അവസാനിപ്പിക്കണം. ”

പിന്നീട് കത്തോലിക്കാ കോണ്ഗ്രസും ആവര്ത്തിച്ചു. സമൂഹമാധ്യമങ്ങളില് ജാഗ്രത പാലിക്കണമെന്ന് പാല ബിഷപ് പറഞ്ഞിരുന്നു. സമുദായ നേതാക്കള് പറയുന്നതും ബാധകമല്ലാത്ത വിധമാണ് പത്രത്തിന്റെ ജല്പ്പനം. സ്പര്ധവളര്ത്താനുള്ള നീക്കത്തിനെതിരെ ക്രൈസ്തവ സമൂഹത്തില്നിന്ന് തന്നെ നിരവധിപേര് രംഗത്തുവന്നു.

മയക്കുമരുന്നിന്റെ വ്യാപനം ഏതെങ്കിലും മതത്തെ മാത്രമല്ല എല്ലാവര്ക്കും ദോഷമുണ്ടാക്കും, അതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന സര്ക്കാരിന്റെ നിര്ദേശമാണ് ബഹുഭൂരിപക്ഷവും ചെവിക്കൊണ്ടത്. അതുകൊണ്ടാകാം, അവസരം കിട്ടിയപ്പോഴൊക്കെ പത്രം സര്ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഇല്ലാക്കഥയുടെ വാളെടുത്തത്. ചിലര്ക്ക് പഴയ വിരോധം തികട്ടി വരുന്നുണ്ടാകാം. പക്ഷെ, അത് സമൂഹത്തിലെ സൗഹാര്ദ അന്തരീക്ഷം തകര്ക്കാനാകരുത്.

Previous Post

സെറോ ടൈപ്പ്-2 ഡെങ്കി വൈറസ്‌; കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര മുന്നറിയിപ്പ്‌

Next Post

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കണ്ണൂരില്‍-ഒഴുക്കില്‍പ്പെട്ട്-കാണാതായ-സ്‌കൂള്‍-വിദ്യാര്‍ഥിയുടെ-മൃതദേഹം-കണ്ടെത്തി

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.