കോഴിക്കോട്: വിവാദ പ്രസ്താവന പിൻവലിക്കാൻ പാലാ ബിഷപ്പ് തയ്യാറാവണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
നിർബന്ധിച്ചുള്ളതോ മറ്റ് വഞ്ചനകളിലൂടെയോമതപരിവർത്തനം ഇസ്ലാമിൽ നടക്കുന്നില്ല. അത്തരത്തിലുള്ള മതപരിവർത്തനങ്ങൾക്ക് ഇസ്ലാമിൽ സ്ഥാനമില്ല. സൗകര്യമില്ല ആളുകൾക്ക് വരാം അല്ലാത്തവർക്ക് പോകാം എന്നതാണ് ഇസ്ലാമിലെ നയം. പാലാ ബിഷപ്പ് പറഞ്ഞത് തെറ്റാണ്. ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണം.
ഈ വിഷയത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടത്. മുസ്ലിം സമുദായത്തിനെതിരെ തെറ്റായ ആരോപണം ഉന്നയിച്ച വ്യക്തി അത് പിൻവലിക്കുകയാണ് വേണ്ടത്. വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കാന്തപുരം പറഞ്ഞു.
Content Highlights: Kanthapuram on Pala Bishops narcotic jihad remark