മലപ്പുറം> ഹരിത വിഷയത്തിൽ മുസ്ലിംലീഗ് തീരുമാനം മാറ്റില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് എടുത്തത് കൂട്ടായ തീരുമാനമാണ്.
എല്ലാ നേതാക്കളോടും കൂടിയാലോചിച്ചിരുന്നു. ലീഗിന്റെ അവസാന വാക്ക് പാണക്കാട് തങ്ങൾമാരുടേതാണ്. അതിൽ മാറ്റംവരുത്താറില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.