Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെ.എം റോയ്- എന്നും ജ്വലിച്ച തീപ്പന്തം

by News Desk
September 18, 2021
in KERALA
0
കെ.എം-റോയ്-എന്നും-ജ്വലിച്ച-തീപ്പന്തം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

വംശനാശം സംഭവിച്ച കെ.എസ്.പി.ക്കാരനാണ് താൻ എന്ന് രാഷ്ട്രീയവിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ചിലപ്പോഴെല്ലാം കെ.എം.റോയ് പറയാറുണ്ട്. വിപ്ലവകരവും പൊതുസമൂഹത്തിന് അസ്വീകാര്യവുമായ ഏറെ ആശയങ്ങൾ ഉയർത്തിച്ചിടിച്ച മത്തായി മാഞ്ഞൂരാന്റെ അനുയായികളിൽ അവശേഷിക്കുന്ന അപൂർവരിൽ ഒരാളായതു കൊണ്ടാണ് റോയ് അങ്ങനെ പറയുന്നത്. സ്വതന്ത്രകേരളം എന്ന ആശയം അത്ര മോശം സംഗതിയൊന്നുമല്ല എന്ന് റോയ് കുറച്ചുകാലം മുമ്പും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ, വംശനാശം വന്ന കേരള സോഷ്യലിസ്റ്റ് പാർട്ടിക്കാരൻ എന്നതിലേറെ വംശനാശം വന്നുകൊണ്ടിരിക്കുന്ന മറ്റൊരു വർഗത്തിന്റെ പ്രതിനിധിയാണ് റോയിച്ചേട്ടൻ – ആദർശങ്ങൾ ഇപ്പോഴും കൈയ്യൊഴിയാത്ത അപൂർവം പത്രപ്രവർത്തകരുടെ പ്രതിനിധി.

പ്രൊഫഷനൽ പത്രപ്രവർത്തനത്തിന്റെ ഇക്കാലത്തും കക്ഷിരാഷ്ട്രീയത്തിന്റെ അല്പത്തങ്ങൾ തലയിൽ കൊണ്ടുനടക്കുന്നവർ ധാരാളമുണ്ടെങ്കിലും ആദർശരാഷ്ട്രീയത്തിന്റെ അഗ്നി മനസ്സിൽ സൂക്ഷിക്കുന്ന മാധ്യമപ്രവർത്തകർ അത്യപൂർവമാണ്. കോളേജ് വിദ്യാർഥിയായിരുന്ന കാലത്തെ ചിന്തയെയും പ്രവർത്തിയെയും ജ്വലിപ്പിച്ച മൂല്യങ്ങൾ അന്ത്യം വരെ ഓരോ ചലനത്തിലും കൊണ്ടുനടന്ന അനുകരണസാധ്യമല്ലാത്ത വ്യക്തിത്വമാണ് കെ.എം.റോയിയുടേത്. പത്താംതരത്തിൽ മറ്റെല്ലാ വിഷയത്തിലും പാസ്സായി മലയാളത്തിൽ തോറ്റതിന്റെ വാശി തീർക്കാൻ തുടങ്ങിയ വായനയാണ് തന്നെ ബി.എ.ക്ക് പഠിക്കുമ്പോഴേക്ക് കെ.ബാലകൃഷ്ണന്റെ കൗമുദിയിൽ ലേഖനമെഴുതാൻ പ്രാപ്തനാക്കിയതെന്ന് അദ്ദേഹം പറയാറുണ്ട്. എം.എ. കഴിഞ്ഞപ്പോൾ ഏത് സർക്കാർ ഉദ്യോഗത്തിന് വേണമെങ്കിലും പോകാമായിരുന്നിട്ടും അദ്ദേഹം ചേർന്നത് കൊച്ചിയിലെ കേരളപ്രകാശം പത്രത്തിലായിരുന്നു. ഇംഗ്ളീഷിലും മലയാളത്തിലും ഒരുപോലെ തുളച്ചുകയറുംവിധം എഴുതുമായിരുന്ന മത്തായി മാഞ്ഞൂരാൻ അന്നവിടെ പത്രപ്രവർത്തകനാണ്. റോയ് മാഞ്ഞൂരാന്റെ ആരാധകനും ശിഷ്യനുമായി. കേരളപ്രകാശത്തിൽ നിന്ന് മാറിയത് കോട്ടയത്തെ ദേശബന്ധുവിലേക്ക്. അന്നവിടെ സഹപ്രവർത്തകരിൽ ഒരാൾ സർ സി.പി.യെ വെട്ടി നാടുകടത്തിച്ച കെ.സി.എസ്.മണി ആയിരുന്നു. പിന്നീട് കേരളഭൂഷണത്തിൽ-അവിടെ സി.എൻ.ശ്രീകണ്ഠൻനായരുമായി കൂട്ടുകെട്ട്. റോയ് പത്രങ്ങളിൽ നിന്ന് പത്രങ്ങളിലേക്കും കൊടുങ്കാറ്റുകളിൽ നിന്ന് കൊടുങ്കാറ്റുകളിലേക്കും മാറിക്കൊണ്ടിരുന്നു.

മലയാള പത്രപ്രവർത്തന രംഗത്ത് ഒരു സമയം പ്രൊഫഷണലിസത്തിന്റെയും ട്രേഡ് യൂണിയന്റെയും നാമ്പുകൾ മുളപ്പിച്ചവരിൽ റോയ് മുൻപന്തിയിൽ ഉണ്ടായിരുന്നു. പത്രപ്രവർത്തകയൂണിയൻ ടി.വേണുഗോപാലിനും വി.കെ.ബി.-ടി.കെ.ജി.മാർക്കും സി.വി.പാപ്പച്ചനും എൻ.വി.പൈലിക്കുമെല്ലാമൊപ്പം 1976ൽ സംസ്ഥാനത്ത് മുന്നിടത്ത്-അമ്പലമേട്ടിലും ഫറോക്കിലും ചരൽക്കുന്നിലും-ഒരേ ടീം ചെന്ന് മാധ്യമശില്പശാല നടത്തിയപ്പോൾ മുഖ്യസംഘാടകരിൽ ഒരാൾ കെ.എം.റോയ് ആയിരുന്നു എന്ന് ടി.വേണുഗോപാൽ എഴുതിയിട്ടുണ്ട്. അതിനുശേഷം നാലുപതിറ്റാണ്ടാവാറായിട്ടും ഇന്നും മാധ്യമസെമിനാർ എന്നും ശില്പശാല എന്നും പറഞ്ഞാൽ റോയ് മുടക്കം പറയാറില്ല. ഈയിടെ പ്രസ് അക്കാദമി ചെന്നൈയിൽ ദേശീയ സെമിനാറും തലശ്ശേരിയിൽ ഗുണ്ടർട്ട് ബൈസെന്റിനറിയും നടത്തിയപ്പോൾ ഈ ലേഖകൻ പ്രസംഗിക്കാൻ ആദ്യം വിളിച്ചവരിൽ ഒരാൾ റോയ് ആയിരുന്നു. എവിടെച്ചെന്നാലും കൈയ്യടിക്ക് വേണ്ടി അദ്ദേഹമൊന്നും പറയാറില്ല. പുരോഗമനവാദിയാണെന്ന് അഭിനയിക്കാനും അദ്ദേഹം മെനക്കെടാറില്ല. എത്ര അപ്രിയമായ ആശയമായാലും ആരുടെയും മുഖത്ത് നോക്കി പറയാനും അത്യുച്ചത്തിൽ അതിനെകുറിച്ച് തർക്കത്തിലേർപ്പെടാനും മടിക്കാറില്ല.

മിനിമം വേതനം പോലും ഇല്ലാതെ പത്രപ്രവർത്തകർ ജോലിയെടുക്കുകയും ജീവിതാവസാനം അന്നന്നത്തെ അന്നത്തിന് യാചിക്കുകയും ചെയ്യുന്ന ഒരു കാലംപോലും കേരളത്തിലുണ്ടായിരുന്നു എന്നദ്ദേഹം ഞങ്ങളെ ഓർമിപ്പിക്കാറുണ്ട്. റോയിയുടെ യൂണിയൻ പ്രവർത്തനം എപ്പോഴും ഈ നില മാറ്റാൻ വേണ്ടിയുള്ളതായിരുന്നു. ഇന്ന് പത്രപ്രവർത്തകർ അനുഭവിക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെയും പിന്നിൽ അദ്ദേഹത്തെപ്പോലുള്ള നിരവധി പേരുടെ പരിശ്രമവും ത്യാഗവുമുണ്ട്. യൂണിയൻ പ്രവർത്തനത്തിന് വേണ്ടി അദ്ദേഹം പല വലിയ സ്ഥാപനങ്ങളിലെയും ജോലി ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷെ, തളർന്നിട്ടില്ല. രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ ഉയരങ്ങളിലേക്ക് പാഞ്ഞുകയറാൻ അദ്ദേഹത്തിന് എളുപ്പം കഴിയുമായിരുന്നു. അതൊന്നും അദ്ദേഹത്തെ ആകർഷിച്ചില്ല. യൂണിയനിൽ പലരുമായും പിണങ്ങുകയും എതിർക്കുകയും പൊരുതുകയുമെല്ലാം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം എന്തെങ്കിലും സ്വാർത്ഥലക്ഷ്യത്തിനോ സ്ഥാനലബ്ധിക്കോ വേണ്ടി ഒരു വാക്കെങ്കിലും പറഞ്ഞതായി ആരും കേട്ടിട്ടില്ല. 1988-91 കാലത്ത് യൂണിയൻ പ്രതിനിധിയായി കേരള പ്രസ് അക്കാദമി വൈസ് ചെയർമാനായിരുന്ന അദ്ദേഹത്തിന് എന്നുവേണമെങ്കിലും ചെയർമാനാകാമായിരുന്നു. അതിന് അദ്ദേഹം മെനക്കെട്ടില്ല. ഒടുവിൽ ആയത് വെറും ജനറൽ കൗൺസിൽ അംഗം. റോയിയോട് ചോദിച്ചിട്ടു തന്നെയാണോ അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത് എന്ന് അന്ന് മന്ത്രി കെ.സി.ജോസഫിനോട് ചൊദിച്ചപ്പോൾ പറഞ്ഞത്, ഇല്ല ചോദിച്ചാൽ അദ്ദേഹം സമ്മതിക്കില്ല എന്നാണ്.

ദേശീയ പത്രപ്രവർത്തകസംഘടനയായ ഐ.എഫ്.ഡബ്ള്യൂ.ജെ.യുടെ ആദ്യത്തെ മലയാളി സിക്രട്ടറി ജനറൽ ആയിരുന്നു അദ്ദേഹം; 1988-91 കാലത്ത്. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ദേശീയ എക്സിക്യൂട്ടീവും സമ്മേളനവും വിളിച്ച് ചേർത്ത് അതിന് പിന്തുണ പ്രഖ്യാപിക്കാൻ നടത്തിയ ശ്രമം ചെറുത്തുതോല്പ്പിച്ചത് കേരളത്തിൽ നിന്നുള്ള പ്രവർത്തകരായിരുന്നു. കെ.എം.റോയ് അതിൽ നേതൃത്വപരമായ പങ്കുതന്നെ വഹിച്ചിട്ടുണ്ട്. റിപ്പോർട്ടറായിരുന്നപ്പോഴും പത്രങ്ങൾ മാറിമാറി മംഗളം ജനറൽ എഡിറ്റർ സ്ഥാനം വരെ എത്തിയപ്പോഴുമെല്ലാം തത്ത്വങ്ങളിൽ നിന്നും മാധ്യമധാർമികതയിൽ നിന്ന് വഴിതെറ്റി നടക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഐ.എസ്.ആർ. ഓ ചാരക്കേസ് പത്രങ്ങളെല്ലാം പൊലിപ്പിച്ചപ്പോൾ അതിൽ ചാരപ്പണിയൊന്നും ഇല്ലെന്ന് എഴുതാൻ ധൈര്യം കാട്ടിയ അപൂർവം പത്രപ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം.

ഏറെ ട്രേഡ് യൂണിയൻ സംഘടനാ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമ്പോഴും അദ്ദേഹത്തിന് ഒരിക്കലും തന്റെ മേഖല അതാണ് എന്ന് തോന്നിയിട്ടില്ല. പത്രപ്രവർത്തനവും എഴുത്തും മാറ്റിവെച്ചുകൊണ്ടുള്ള പ്രവർത്തനത്തിന് പോയിട്ടില്ല. ശ്രദ്ധേയമായ ഏറെ സ്കൂപ്പുകളും റിപ്പോർട്ടുകളും അദ്ദേഹത്തിന്റേതായുണ്ട്. ഇംഗ്ളീഷിലും മലയാളത്തിലും ഒരു പോലെ മനോഹരമായി എഴുതിയിരുന്നു അദ്ദേഹം. കേരളത്തിനകത്തും പുറത്തുമായി നാല് പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം പംക്തികാരനായി തന്റെ നീതിശാസ്ത്രം ജനങ്ങളിൽ എത്തിച്ചിരുന്നു റോയ്.

ജീവിതത്തോടുള്ള പ്രസന്നാത്മകമായ അദ്ദേഹത്തിന്റെ സമീപനം ഒപ്പമുള്ളവരിലേക്കും പ്രസരിക്കുമായിരുന്നു. ആരെക്കുറിച്ചും കുറ്റവും കുറവും പറയാറില്ല. വിരോധവും പ്രതികാരവും പ്രകടിപ്പിക്കാറില്ല. തുറന്നെതിർക്കുമ്പോഴും മോശമായ ഒരു വാക്ക് പറയാറില്ല. ഈ അടുത്ത ദിവസംപോലും പ്രസ് അക്കാദമിയിലേക്ക് ഒരു യുവാവിനെപ്പോലെ അദ്ദേഹം പാഞ്ഞുകയറുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. തിരിച്ചുപോകുമ്പോൾ, വണ്ടി എടുത്തോളൂ എന്ന് പറഞ്ഞപ്പോൾ തന്റെ വണ്ടിയൊന്നും വേണ്ട എന്ന് പറഞ്ഞ് ഓട്ടോറിക്ഷക്ക് പിറകെ പോകുന്നതും കണ്ടിട്ടുണ്ട്. കെ.എ.ബീനയും ഗീതാബക്ഷിയും, ഡേറ്റ് ലൈൻ എന്ന പുസ്തകത്തിന് വേണ്ടി ഇന്റർവ്യൂ ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ പൂർണ സംതൃപ്തി അനുഭവിക്കുന്ന ആളാണ് ഞാൻ. ഒരുപാട് സുഹൃത്തുക്കളും സന്തോഷങ്ങളുമൊക്കെയായി ഞാനിങ്ങനെ കഴിഞ്ഞുപോകുന്നു.

മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു

Previous Post

ഇന്ന് 19,325 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,21,070 സാമ്പിളുകൾ

Next Post

ഡോ. ആശ ഗോപാലകൃഷ്ണന്‍ സക്ഷമ ദേശീയ വൈസ് പ്രസിഡന്റ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഡോ.-ആശ-ഗോപാലകൃഷ്ണന്‍-സക്ഷമ-ദേശീയ-വൈസ്-പ്രസിഡന്റ്

ഡോ. ആശ ഗോപാലകൃഷ്ണന്‍ സക്ഷമ ദേശീയ വൈസ് പ്രസിഡന്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.