കോഴിക്കോട്: തൃശൂർ പ്രസ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ ടി.വി. അച്യുതവാര്യർ സ്മാരക അവാർഡിലെ മികച്ച ക്യാമറമാനുള്ള പുരസ്കാരം മാതൃഭൂമി ന്യൂസ് കോഴിക്കോട് ബ്യൂറോ ക്യാമറാമാൻ അരുൺ നിലമ്പൂരിന്. 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം
മാതൃഭൂമി ന്യൂസ് 2019 ജൂലായ് 24ന് സംപ്രേക്ഷണം ചെയ്ത പട്ടച്ചരടിൽ കുടുങ്ങിയ വെള്ളിമൂങ്ങ എന്ന വാർത്തയിലെ ദൃശ്യങ്ങളാണ് അരുണിനെ അവാർഡിന് അർഹനാക്കിയത്. നൈലോൺ ചരടിൽ കുടുങ്ങിയ വെള്ളിമൂങ്ങയും അതിനെ രക്ഷിക്കുന്നതുമായ ദൃശ്യങ്ങളാണ് മാതൃഭൂ മി ന്യൂസിലെ കോഴിക്കോട് ബ്യൂറോ ക്യാമറാമാൻ എം. അരുൺ പകർത്തിയത്. മലപ്പുറം നിലമ്പൂർ സ്വദേശിയാണ് അരുൺ. ഈ മാസം അവസാനം പുരസ്കാരസമർപ്പണം നടത്തും.