Also Read :
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ അനുമതി ഇന്ന് പരിഗണിക്കും. അതേസമയം, ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിന് മുകളിലുള്ള തദ്ദേശ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. എന്നാൽ, മറ്റ് പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കടകളുടെ പ്രവര്‍ത്തന സമയം രാത്രി പത്ത് വരെയാക്കാനും പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രോഗസ്തിരീകരണ നിരക്ക് 18 ശതമാനത്തിന് മുകളില്‍ തുടരുകയാണെങ്കിലും തീയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യവും ബസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്യാനുള്ള അനുമതിയും നൽകണമെന്നുള്ള ആവശ്യങ്ങളും നിലവിൽ ഉണ്ട്.
അതിനിടെ, കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന പ്രൊഫണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ നാലിന് തുറക്കും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക.
അഞ്ച്, ആറ് സെമസ്റ്ററുകളിലെ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്ററുകളിലെ പിജി ക്ലാസുകളുമാണ് ഒക്ടോബർ നാലിന് തുറക്കുക. പി ജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥകളേയും ഉൾക്കൊള്ളിച്ചും ബിരുദ വിദ്യാർത്ഥികളെ 50 ശതമാനം ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ ബാച്ചുകളായി ദിവസേനയോ നടത്താമെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം, ക്ലാസുകളുടെ സമയം കോളേജുകൾക്ക് തീരുമാനിക്കാം. ശാസ്ത്ര വിഷയങ്ങളിൽ പ്രക്ടിക്കൾ ക്ലാസുകൾക്ക് പ്രാധാന്യം നൽകണം. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പായും പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഒന്നും രണ്ടും വർഷ വിദ്യാർത്ഥികളുടെ പഠനം ഓൺലൈനായി തുടരും. ഹോസ്റ്റലുകൾ, ലൈബ്രറികൾ, ലബോറട്ടറികൾ എന്നിവ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് കോളേജുകളിൽ പ്രവേശിക്കാനാകുക.
Also Read :
നിലവിൽ രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള സംസ്ഥാനം കേരളമാണ്. വെള്ളിയാഴ്ച 23,260 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.