കേരളത്തിൻ്റെ മഹിതമായ അവസ്ഥയെ തകര്‍ക്കാന്‍ ചിലര്‍ ഈ ദിവസങ്ങളില്‍ ശ്രമിച്ചു. ബിജെപിയും മറ്റു ചില വര്‍ഗീയവാദ സംഘടനകളും ആ നിലയില്‍ പ്രവര്‍ത്തിച്ചു. സമൂഹത്തെ വര്‍ഗീയവത്കരിക്കാനുള്ള തെറ്റായ ഇടപെടലുകള്‍ ഉണ്ടായി. ചില മാധ്യമങ്ങളും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ ഇടപെടലുകാരുമൊക്കെ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ അതിന് കേരളത്തില്‍ സ്വീകാര്യത കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മതനിരപേക്ഷതയും സമാധാന അന്തരീക്ഷണവും ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ജനങ്ങളെ അണിനിരത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വരും ദിവസങ്ങളില്‍ ശക്തമായ പ്രചാരണം നടത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു.
ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഹരിത വിഷയം ചൂണ്ടിക്കാട്ടി എ വിജയരാഘവന്‍ പറഞ്ഞു. ഹരിത പ്രശ്‌നത്തില്‍ ലീഗ് സ്വീകരിച്ച നിലപാട് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് അവരുടെ സ്ത്രീവിരുദ്ധ നിലപാടാണ്. സമൂഹത്തിന് അത് കൂടുതല്‍ ബോധ്യമായി. മധ്യകാല ബോധത്തില്‍ നിന്നാണ് കാര്യങ്ങളെ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂടിയെന്നും വിജയരാഘവന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂതിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായിഫോളോ ചെയ്യൂ