ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ നിരയിലെ ശ്രദ്ധേയമായ മലയാളി സാന്നിധ്യം തന്നെയായിരുന്നു വിടവാങ്ങിയ താണു പത്മനാഭന്. തിരുവനന്തപുരത്ത് കരമനയിലെ വാടകവീട്ടില് പരിമിതമായ ചുറ്റുപാടിലായിരുന്നു കുട്ടിക്കാലം. എന്നാല് പിതാവില് നിന്നും മറ്റും കുടുംബപരമായി പകര്ന്നുകിട്ടിയ ഗണിതപഠനമായിരുന്നു ഭാവിയില് സൈദ്ധാന്തിക ഭൗതിക ശാസ്ത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങാന് പത്മനാഭനെ പ്രാപ്തനാക്കിയത്.
പിന്നീട് ബന്ധുവായ നീലകണ്ഠ ശര്മയാണ് പത്മനാഭനില് ശാസ്ത്രത്തിന്റെ താല്പ്പര്യം ജനിപ്പിച്ചത്. ഗണിതം പഠിക്കുന്നതൊക്കെ ശാസ്ത്രപഠനത്തിന് പ്രയോജനപ്പെടുമെന്നും അതുകൊണ്ട് ശാസ്ത്രത്തിലേക്കു കടന്ന് മുന്നോട്ടുപോകണമെന്നും അദ്ദേഹമാണ് പറഞ്ഞത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില് സൈദ്ധാന്തിക ഭൗതികത്തിന്റെ ഗതിനിശ്ചയിക്കുന്നവരില് ഒരാളായാണ് ഡോ. പത്മനാഭന് വിശേഷിപ്പിക്കപ്പെട്ടത്. 2020 ല് സ്റ്റാന്ഫഡ് സര്വ്വകലാശാല നടത്തിയ പഠനം അനുസരിച്ച്, നിലവില് സൈദ്ധാന്തിക ഭൗതികത്തില് ലോകത്തെ ഏറ്റവും മികച്ച 25 ശാസ്ത്രജ്ഞരില് പത്മനാഭനും ഉള്പ്പെട്ടു.
താണു പത്മനാഭനുമായി ഡോ.എന് ഷാജി നടത്തിയ അഭിമുഖം ‘ലൂക്ക’ പ്രസിദ്ധീകരിച്ചതിന്റെ ലിങ്ക് ചുവടെ.
താണു പത്മനാഭന് – കേരളത്തിന് അഭിമാനമായ ശാസ്ത്രപ്രതിഭ
https://luca.co.in/thanu-padmanabhan-interview/