കൊച്ചി> എഞ്ചിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സിന് ചേരുവാൻ പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം അടിസ്ഥാനമാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പ്ലസ് ടു മാർക്കും പരിഗണിക്കണമെന്നും സിബിഎസ് ഇ , ഐസിഎസ്ഇ വിദ്യാർഥികൾക്ക് ഇപ്രൂവ്മെൻറ് റിസൾട്ട് വരുന്ന മുറക്ക് മാർക്ക് അപ്ലോഡ് ചെയ്യാൻ അവസരം നൽകണമെന്നും കോടതി നിദ്ദേശിച്ചു.
പ്ലസ് ടു പരീക്ഷ മാർക്ക് പരിഗണിക്കരുത് എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനും വിദ്യാർഥികളുമാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
നിലവിൽ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് പ്ലസ് ടു മാർക്കും പരിഗണിക്കാറുണ്ട്. കോവിഡ് സാഹചര്യത്തിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കിയിരുന്നു.പ്ലസ് ടു മൂല്യ നിർണയം മുൻവർഷങ്ങളിലെ മാർക്ക് കൂടി പരിഗണിച്ചാണ് കണക്കാക്കിയത്. ഈ സാഹചര്യത്തിലാണ് പ്രൊഫഷനൽ കോഴ്സ് പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രം കണക്കാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.