തിരുവനന്തപുരത്തെ സ്വകാര്യ ആശപത്രിയിൽ വെച്യാിരുന്നു അന്ത്യം. മുൻപ് പിഡിപി ജനറൽ സെക്രട്ടറിയായിരുന്ന സിറാജ് നിലവിൽ പാര്‍ട്ടി വൈസ് ചെയമാനാണ്. രണ്ട് തവണ പിഡിപി സ്ഥാനാര്‍ഥിയായി മത്സരിച്ച പൂന്തുറ സ്വരാജ് ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായും ജനവിധി തേടി. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മദനിയാണ് പ്രവര്‍ത്തകരെ ശബ്ദസന്ദേശത്തിലൂടെ വിവരമറിയിച്ചതെന്നാണ് മനോരമ റിപ്പോര്‍ട്ട്.
Also Read:
പിഡിപി ചെയര്മാൻ അബ്ദുള്‍ നാസര്‍ മദനിയുടെ സഹോദരിയുടെ ഭര്‍ത്താവായ സിറാജ് അദ്ദേഹത്തിൻ്റെ ജയിൽമോചനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിൽ മുൻനിരയിൽ പ്രവര്‍ത്തിച്ചിരുന്നു. എന്നാൽ കുറച്ചു കാലമായി പാര്‍ട്ടിയിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read:
1995ൽ മാണിക്യവിളാകം വാര്‍ഡിൽ നിന്ന് വിജയിച്ച സിറാജ് 2000ത്തിൽ അമ്പലത്തറ വാര്‍ഡിൽ നിന്നും മത്സരിച്ചു ജയിച്ചു. രണ്ട് തവണയും പിഡിപി സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. എന്നാൽ 2005ൽ പിഡിപിയിൽ നിന്ന് പുറത്താക്കപ്പെട്ട സിറാജ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പുത്തൻപള്ളി വാര്‍ഡിൽ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിഡിപിയിലെ ആഭ്യന്തര പ്രശ്നങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട സിറാജ് പിന്നീട് ഐഎൻഎലിൽ ചേരുകയായിരുന്നു. തുടര്‍ന്ന് വീണ്ടും പിഡിപിയിലേയ്ക്ക് തിരിച്ചെത്തിയ പൂന്തുറ സിറാജിനെ അബ്ദുള്‍ നാസര്‍ മദനി സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു.
മുൻപ് പലപ്പോഴും പൂന്തുറ സിറാജിൻ്റെ നിലപാടുകള്‍ പാര്‍ട്ടിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിനോടു അനുബന്ധിച്ച് സ്വീകരിച്ച തീരുമാനങ്ങള്‍ സിറാജിന് എതിരായതാണ് പാര്‍ട്ടി വിടാനും പിഡിപിയിൽ ചേരാനും ഇടയാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഐഎൻഎലിൽ ചേര്‍ന്ന് മാണിക്യവിളാകം വാര്‍ഡിൽ നിന്നു മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും പരാജയപ്പെട്ടു. സിപിഎം ജില്ലാ നേതൃത്വം എതിര്‍ത്തതോടെയാണ് നീക്കം പാളിയത്. പൂന്തുറ സിറാജ് ഇടതുമുന്നണിയിലെത്തിയാൽ ബിജെപിയ്ക്ക് ഇത് അനുകൂലമാകുമെന്നും സിപിഎമ്മിന് ക്ഷീണമാകുമെന്നും പാര്‍ട്ടി വ്യക്തമാക്കുകയായിരുന്നു. എന്നാൽ അടുത്തിടെ പാര്‍ട്ടിയിൽ തിരിച്ചെത്തണമന്ന് ആഗ്രഹം പ്രകടപിപ്പിച്ച സിറാജിനെ പിഡിപി നേതൃത്വം സ്വീകരിക്കുകയായിരുന്നു.
പാര്‍ട്ടി ചെയര്മാൻ അബ്ദുള്‍ നാസര്‍ മദനിയ്ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റി നിര്‍ദേശം അനുസരിച്ച് വൈസ് ചെയര്‍മാനായി നിയമിക്കുകയായിരുന്നു.