കൊച്ചി > ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വ്യാഴാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ കുഞ്ഞാലിക്കുട്ടിയെത്തി. സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം നിക്ഷേപിച്ചതടക്കമുള്ള വിഷയങ്ങളിലാണ് ഇ ഡി അന്വേഷണം. മുന്‍മന്ത്രി കെ ടി ജലീലിനെ രണ്ടുതവണ വിളിപ്പിച്ച് ഇ ഡി തെളിവുകള്‍ ശേഖരിച്ചിരുന്നു.