Also Read :
ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല, ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പാലാ ബിഷപ്പ് ഹൗസിൽ എത്തി ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനായല്ല എം പി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ബിഷപ്പിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ബിജെപി നേതാക്കളായ എ എൻ രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കള്‍ ബിഷപ്പിനെ ഇവിടെ എത്തി കണ്ടിരുന്നു. ഈ സാഹചര്യത്തിൽ ബിജെപിയുടെ തന്നെ എംപി കൂടിയായ സുരേഷ് ഗോപിയുടെ കൂടിക്കാഴ്ചയ്ക്ക് അതീവ പ്രാധാന്യമാണുള്ളത്.
Also Read :
നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിൽ സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് സുരേഷ് ഗോപി എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് ആവശ്യപ്പെട്ടാൽ ഇവിടെയെത്തി കൂടിക്കാഴ്ച നടത്തുമെന്നും നേരത്തെ എംപി വ്യക്തമാക്കിയിരുന്നു. സഹായം എന്താണ് ആവശ്യപ്പെടുന്നത് എന്നത് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അടക്കം സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സുരേഷ് ഗോപി നാളെ ഡൽഹിയിലേക്ക് പോകുന്നുണ്ട്. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഇതിൽ ഈ വിഷയം ചര്‍ച്ച ചെയ്യുമോ എന്നാണ് കണ്ടറിയേണ്ടത്.
അതേസമയം, പാലാ ബിഷപ്പിനെ പിന്തുണച്ച ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സന്ദര്‍ശിച്ചു.
Also Read :
നേരത്തെ പാലാ ബിഷപ്പിന്റെ നര്‍ക്കൊട്ടിക്ക് ജിഹാദ് വിഷയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. കോൺഗ്രസിന്റെ നിലപാടിലെ അതൃപ്തി മാറ്റുന്നതിനാണ് പുതിയ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.