കൊച്ചി
നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ് മാർപാപ്പയുടെ പാതയല്ല പിന്തുടർന്നതെന്ന് ഫാ. പോൾ തേലക്കാട്ട്. സഭാ അധ്യക്ഷൻ സമുദായനേതാവായി മാറിയെന്നും മലയാള ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പോൾ തേലക്കാട്ട് വ്യക്തമാക്കി. നാർകോട്ടിക് ജിഹാദിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കിൽ അധികൃതരോട് പറഞ്ഞ് നടപടി എടുപ്പിക്കാമായിരുന്നു. സൗഹാർദത്തിന്റെ വഴിയിൽനിന്ന് മാറി തർക്കയുദ്ധത്തിനാണ് അദ്ദേഹം തയ്യാറായത്. സഭാതലവനായ ഫ്രാൻസിസ് മാർപാപ്പയെയാണ് മെത്രാൻ പിന്തുടരേണ്ടത്. ഇത് സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്ന കത്തോലിക്കരുടെയോ ക്രിസ്ത്യാനികളുടെയോ നിലപാടല്ലെന്നും പോൾ തേലക്കാട്ട് വ്യക്തമാക്കി.